ഹൃദയാഘാതം വേദനയില്ലാതെയും : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 24, 2012

ഹൃദയാഘാതം വേദനയില്ലാതെയും

ഹൃദയാഘാതത്തിന്റെ പ്രധാനലക്ഷണം മരണഭീതി ജനിപ്പിക്കുന്ന അസഹനീയമായ നെഞ്ചു വേദനയാണ്. നെഞ്ചിന്റെ നടുഭാഗത്ത് വലിയൊരുഭാരം കയറ്റി വച്ചിരിക്കുന്നതുപോലെയോ അസഹനീയമായ വിമ്മിഷ്ടം പോലെയോ ആണ് സാധാരണ അനുഭവപ്പെടാറുള്ളത്. ചിലരിൽ ഈ കഴപ്പ് അഥവാ അരപ്പ് ഇടതുകൈയുടെ ഉൾവശത്തേയ്‌ക്കോ കീഴ്‌ത്താടിയിലേയ്‌ക്കോ വലതുകൈയുടെ ഉൾവശത്തേയ്‌ക്കോ വ്യാപിച്ചേക്കാം.
ഇതിനോടനുബന്ധമായി മിക്ക രോഗികളും ശക്തിയായി വിയർക്കുകയും, ചിലർക്ക് ഛർദ്ദിക്കണമെന്നോ മലമൂത്രവിസർജ്ജനം ചെയ്യണമെന്നോ തോന്നിയേക്കാം. എന്നാൽ ഏകദേശം 30% ത്തോളം ഹാർട്ട് അ​റ്റാക്കും, പ്രത്യേകിച്ചും പ്രമേഹരോഗികളിൽ നെഞ്ചുവേദനയില്ലാതെ ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

വേദനരഹിത ഹൃദയാഘാതം ഉണ്ടാകുന്നവരിൽ ഏതാണ്ട് പകുതിയോളം രോഗികൾക്കും അ​റ്റാക്കുണ്ടാകുമ്പോൾ യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാകാറില്ല. മ​റ്റെന്തെങ്കിലും കാരണങ്ങൾക്കുവേണ്ടി ഇ.സി.ജി പരിശോധന നടത്തുമ്പോഴായിരിക്കും നേരത്തേ ഹൃദയാഘാതമുണ്ടായതായി മനസ്സിലാവുന്നത്. ബാക്കിയുള്ളവരിൽ വേദനയില്ലായെങ്കിൽകൂടി പെട്ടെന്നുളള വിയർപ്പ്, ബോധക്ഷയം, ശ്വാസംമുട്ടൽ, ഗ്യാസ് വന്ന് തടഞ്ഞതുപോലെ വയറിന്റെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന വിമ്മിഷ്ടം എന്നിവയാകാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ.

പ്രമേഹരോഗികളിൽ സ്വയം നിയന്ത്രിത നാഡിവ്യൂഹത്തിനുണ്ടാകുന്ന പ്രവർത്തന വൈകല്യമായ ന്യൂറോപ്പതി (ഞരമ്പ് രോഗം) നെഞ്ചുവേദനയുടെ ആവേഗങ്ങളെ തലച്ചോറിലെത്തിക്കുന്നതിൽ പരാജയപ്പെടുന്നതുമൂലമാണ് ഇവരിൽ ഹൃദയാഘാതം വേദനാരഹിതമാകുന്നത്. പ്രമേഹരോഗികൾക്ക് പുറമേ രക്താതിസമ്മർദ്ദമുള്ളവരിലും പ്രായാധിക്യം ചെന്നവരിലും വേദനരഹിത ഹൃദയാഘാതമുണ്ടാകാം.

വേദനരഹിത ഹൃദയാഘാതം
വേദനരഹിത ഹൃദയാഘാതം ഒരനുഗ്രഹമല്ല. മറിച്ച് കൃത്യസമയത്ത് ചികിത്സാസഹായം തേടുന്നതിന് ഇത് തടസ്സമാകുന്നു. അ​റ്റാക്കിനു കാരണമായ കൊറോണറി ധമനികളിലെ ബ്ലോക്ക് അലിയിപ്പിച്ചു കളയുന്ന പ്രത്യേക ചികിത്സ ഏ​റ്റവും ഫലപ്രദമാകുന്നത് ആദ്യത്തെ ആറ് മണിക്കൂറിനുള്ളിലാണ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയസ്‌തംഭനമൂലമുള്ള മരണവും ഏ​റ്റവും കൂടുതൽ സംഭവിക്കുന്നത് അ​റ്റാക്കിനുശേഷമുള്ള ആദ്യ മണിക്കൂറുകളിലാണ്. അതിനാൽ അ​റ്റാക്കുണ്ടായാൽ ഉടനെ വൈദ്യസഹായം തേടേത് അനിവാര്യമാണ്. ഹൃദയാഘാതം വേദനാരഹിതമാകുമ്പോൾ, രോഗി വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു.

നെഞ്ചുവേദന ഇല്ലെങ്കിൽകൂടി അകാരണമായ വിയർപ്പ്, പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം, ഇടതുകൈയുടെ ഉൾവശത്തുമുണ്ടാകുന്ന കഴപ്പ്, ഗ്യാസ് വന്ന് നിറയുന്നതുപോലെയുള്ള വിമ്മിഷ്ടം, ബോധക്ഷയം മുതലായ ലക്ഷണമുള്ള ഹൃദ്രോഗസാദ്ധ്യത കൂടിയവർ (പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, 55 വയസ്സിന് മുകളിൽ പ്രായം, പാരമ്പര്യമായി ഹൃദ്രോഗസാദ്ധ്യത),പ് റത്യേകിച്ചും പ്രമേഹരോഗികൾ, ഒരു ഡോക്ടറെ സമീപിച്ച് ഇ.സി.ജി. പരിശോധന നടത്തുന്നതാണ് ഉത്തമം
News & Photo Credit

About the News

Posted on Saturday, November 24, 2012. Labelled under , . Feel free to leave a response

0 comments for "ഹൃദയാഘാതം വേദനയില്ലാതെയും "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive