ഊരകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, November 23, 2012

ഊരകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം


Karthika Notice 1ചേര്‍പ്പ്:ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം നവംബര്‍ 28 ന് ആഘോഷിക്കും. 26 ന് വൈകീട്ട് തൃക്കാര്‍ത്തിക സാധനസാമഗ്രികളുടെ സമര്‍പ്പണച്ചടങ്ങ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. 27 ന് വൈകീട്ട് 7 ന് ശീവേലി എഴുന്നള്ളിപ്പ് ഉണ്ടാകും. പെരുവനം ശങ്കരനാരായണമാരാരും ശിഷ്യരും ചേര്‍ന്നവതരിപ്പിക്കുന്ന പഞ്ചാരിമേളം നടക്കും. 28 നാണ് തൃക്കാര്‍ത്തിക വിളക്ക്.
രാവിലെ 8 ന് ചെറുശ്ശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും. 10.30 ന് ആരംഭിക്കുന്ന പ്രസാദ ഊട്ടില്‍ ആയിരക്കണക്കിന് ആളുകള്‍ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ജോയിന്റ് സെക്രട്ടറി അജു കൊമ്പത്ത് അറിയിച്ചു. ഉച്ചതിരിഞ്ഞ് 3.30 ന് ധ്രുവം മേളത്തോടെയാണ് ശീവേലി എഴുന്നള്ളിപ്പ്. വൈകീട്ട് 6 ന് കെ.വി. ചന്ദ്രനെ ശ്രീവലയാധീശ്വരി കഥകളി പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് കിരാതം കഥകളിയുണ്ടാകും. സി.എം.ഡി. നമ്പൂതിരിപ്പാട് കഥയും കലാകാരന്മാരെയും പരിചയപ്പെടുത്തും.

News Credit
       mathrubhumi_logo

About the News

Posted on Friday, November 23, 2012. Labelled under , . Feel free to leave a response

0 comments for "ഊരകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive