തൃശൂരില്‍ ഹെലികോപ്റ്റര്‍ ടൂറിസം : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, November 18, 2012

തൃശൂരില്‍ ഹെലികോപ്റ്റര്‍ ടൂറിസം

തൃശൂര്‍* പൂരനഗരിയുടെ സൗന്ദര്യം കണ്ട്, കോള്‍പാടങ്ങളിലേക്ക് കണ്ണെറിഞ്ഞ് കുന്നിന്റെ ചെരുവിലൂടെ ഡാമുകള്‍ കണ്ട് പറന്നിറങ്ങാന്‍ തൃശൂരില്‍ ഹെലിക്കോപ്റ്റര്‍ ടൂറിസമെത്തുന്നു. എയര്‍ടൂര്‍സ് ആന്‍ഡ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് തൃശൂരില്‍ ഹെലി ടൂറിസം അവതരിപ്പിക്കുന്നത്. ഇതിനുള്ള അനുമതി നേടിയതായി കമ്പനി അറിയിച്ചു.

നഗരത്തില്‍ നിന്നാരംഭിച്ച് പൂരനഗരി, പൂങ്കുന്നം, പുഴയ്ക്കല്‍, പൂമല ഡാം ഇവയുള്‍പ്പെടുന്ന സ്ഥലങ്ങളിലൂടെ പറക്കുന്ന ഫ്‌ളയിങ് പാക്കേജാണ് കമ്പനി അവതരിപ്പിക്കുന്നത്. നാളെ കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടില്‍ രാവിലെ ഒന്‍പതിന് ഉദ്ഘാടനം. ആറുപേര്‍ വീതമുള്ള ട്രിപ്പുകളാണ് നടത്തുക. കുടുംബമായി യാത്ര ചെയ്യാനുള്ള പാക്കേജുകളുമുണ്ട്. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ ചിപ്‌സാന്‍ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി. യൂറോകോപ്റ്റര്‍ എഎസ് 350 ബി ത്രി എന്ന ഹെലികോപ്റ്ററാണ് ഉപയോഗിക്കുക. ഡല്‍ഹി ആസ്ഥാനമായ ചിപ്‌സാന്‍ ഏവിയേഷനാണ് സാങ്കേതിക ചുമതല. 3000 രൂപയുടെ പാക്കേജുകളാണ് നടപ്പാക്കുന്നത്.

ഭാവിയില്‍ എയര്‍ടാക്‌സി, എയര്‍ ആംബുലന്‍സ്, റെന്റര്‍ എയര്‍ക്രാഫ്റ്റ്, എയര്‍ഷോ, എയര്‍ അഡ്വഞ്ചര്‍, ഫ്‌ളയിങ് ക്ലബ് ഇവയും ആരംഭിക്കുമെന്ന് ജെസിഐ പ്രതിനിധി സജി വര്‍ഗീസ്, എയര്‍ ടൂര്‍സ് ഏവിയേഷന്‍ പ്രതിനിധി ഷോബി ടി. പോള്‍ എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 27ന് കൊച്ചിയില്‍ ആരംഭിച്ചു. അവധിദിവസങ്ങളില്‍ ഹെലികോപ്റ്ററില്‍ കയറാന്‍ ഇഷ്ടംപോലെ ആള്‍ക്കാര്‍ എത്തുന്നു. ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പറക്കല്‍ നടത്തിയിരുന്നു.

News  Credit
 malayala_manorama_logo

About the News

Posted on Sunday, November 18, 2012. Labelled under , . Feel free to leave a response

1 comments for "തൃശൂരില്‍ ഹെലികോപ്റ്റര്‍ ടൂറിസം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive