കടുത്ത വെയില്‍ കാഴ്ചയെ മറയ്ക്കുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 17, 2012

കടുത്ത വെയില്‍ കാഴ്ചയെ മറയ്ക്കുന്നു

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളും കാഴ്ചയ്ക്കു ഹാനികരമാണ്. സ്ഥിരമായി കടുത്ത വെയിലേല്‍ക്കുന്നവരില്‍ തിമിരവും റെറ്റിനയ്ക്കു നാശവും വരാനുള്ള സാധ്യത കൂടുത ലാണ്. കടുത്ത വെയിലില്‍ അധ്വാനിക്കുന്ന കൂലിവേലക്കാരില്‍ തിമിരം കൂടുവാനുള്ള ഒരു കാരണവും ഇതു തന്നെ. ഡോ. രാധാരമണന്‍ പറയുന്നു. യുവി പ്രോട്ടക്റ്റഡ് സണ്‍ഗ്ലാസുകള്‍ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കും. പക്ഷേ, സാധാരണക്കാരെ സംബന്ധിച്ച് ഇതൊരു പ്രായോഗിക പരിഹാരമല്ല. കടുത്ത വെയിലില്‍ ജോലി ചെയ്യുന്നവര്‍ സൂര്യപ്ര കാശത്തിലെ ഹാനികരമായ കിരണങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന രീതിയില്‍ ജോലി സാഹചര്യങ്ങള്‍ ക്രമീകരിക്കണം. ഇടയ്ക്കിടയ്ക്ക് ശുദ്ധജലത്തില്‍ കണ്ണു കഴുകണം. മുഖത്തേക്കു വെയിലേല്‍ക്കാത്ത തരം തൊപ്പികള്‍ ധരിക്കുന്നതും നല്ലതു തന്നെ.

വൈദ്യുതി ലാഭത്തിനായി നാമുപയോഗിക്കുന്ന സിഎഫ്എല്‍ ലാമ്പുകള്‍ കണ്ണിന് അപകടം സൃഷ്ടിക്കുമെന്നുള്ള ചില പഠനങ്ങള്‍ ആശങ്ക പരത്തിയിരുന്നു. ചില പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത് സിഎഫ്എല്‍ ലൈറ്റുകള്‍ കണ്ണിനു ദോഷ കരമാണെന്നാണ്, പക്ഷേ സിഎഫ്എല്‍ ലൈറ്റുകള്‍ സൃഷ്ടിക്കുന്ന അപകടം എത്രത്തോളമുണ്ടെന്നോ എന്താണെന്നോ വ്യക്തമായി ഉറപ്പിച്ചു പറയാന്‍ ഒരു ദീര്‍ഘകാല പഠനം കൂടിയേ തീരൂ. ഡോ. രാധാ രമണന്‍ പറയുന്നു. നാഷണല്‍ പെര്‍മിറ്റ് ലോറികളിലെ ഡ്രൈവര്‍മാരുടെയിടയില്‍ തിമിരം കൂടുതല്‍ കണ്ടു വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. വാഹനങ്ങളിലുപയോഗിക്കുന്ന ലൈറ്റുകളാണ് ഇവിടെ വില്ലന്‍. അനുവദനീയമായതിലും ഉയര്‍ന്ന പവറുള്ളതോ എക്‌സ്ട്രാ ഹാലൊജന്‍ ആയിട്ടുള്ളതോ ആയ ലൈറ്റുകള്‍ പതിവായി കണ്ണിലടിക്കുന്നത് കാഴ്ച മങ്ങാനിടയാക്കും. പുകവലിയാണ് മറ്റൊരു വില്ലന്‍. പുകവലിക്കുന്നവര്‍ക്ക് ഏജ് റിലേറ്റഡ് മാക്യുലര്‍ ഡീ ജനറേഷനും തിമിരവും വരാമെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ ജീവിതരീതിയുടെ പ്രതിഫലനമാണ് കണ്ണുകള്‍. അതുകൊണ്ട് ജീവിതശൈലി ആരോഗ്യപൂര്‍ണ മായാല്‍ കണ്ണും കാഴ്ചയും നന്നായിരിക്കും എന്നും.

പ്രതിരോധം ഭക്ഷണത്തിലൂടെ 

പ്രായമാകുന്നവരില്‍ വരുന്ന കണ്ണുരോഗമായ ഏജ് റിലേറ്റഡ് മാക്യുലര്‍ ഡീ ജനറേഷന്‍ പ്രതിരോധിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കും. യു എസ് ഡി എ ഹ്യൂമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഏജിങ് നടത്തിയ പഠനമനുസരിച്ച് അസ്‌കോര്‍ബേറ്റ്, ടോക്കോഫെറോള്‍, ചില തരം കരോട്ടിനോയ്ഡുകള്‍ എന്നിവ തിമിരം പ്രതിരോധിക്കും. ല്യൂട്ടിന്‍, സെസാന്തിന്‍ എന്നീ കരോട്ടിനോയ്ഡുകളാണ് ഏറ്റവും ഗുണകരം. പച്ചനിറമുള്ള പച്ചക്കറികള്‍, പച്ചിലക്കറികള്‍, മുട്ടയുടെ മഞ്ഞ, ചോളം, മുന്തിരി, സ്പിനാച്ച്, ഓറഞ്ച് എന്നിവ ഇവയുടെ കലവറയാണ്.

കുട്ടികളിലെ ടിവി കാഴ്ച അപകടം 

ടിവി ഓണ്‍ ചെയ്തു വച്ച് കുട്ടിയെ അതിനു മുമ്പില്‍ ഇരുത്തുന്ന ശീലം പല അമ്മമാര്‍ക്കുമുണ്ട്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം വലുതാണ്. അമിതമായ ടിവി കാഴ്ച തലച്ചോറിന്റെ വികാസത്തെ മാത്രമല്ല, കണ്ണിന്റെ ആരോഗ്യത്തേയും ബാധിക്കും. ഡോ. സുശീല പ്രഭാകരന്‍ പറയുന്നു. ദിവസം മൂന്നു മണിക്കൂറിലധികം സമയം ടിവി, വീഡിയോ ഗെയിം, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കാഴ്ച പ്രശ്‌നമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ വന്നാലും തിരിച്ചറിയാത്തതുകൊണ്ട് കുട്ടികള്‍ പരാതിപ്പെടാറില്ല. സ്‌ക്രീനിനു മുന്നിലിരിക്കുന്ന സമയം കൂടുന്നതോടെ കളിയും കായികപ്രവര്‍ത്തനങ്ങളും കുറയുന്നു. ഇതും കണ്ണിന്റെ ആരോഗ്യം കുറയ്ക്കും. ഡോക്ടര്‍ പറയുന്നു. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ടിവി കാണുന്നതാണ് അഭികാമ്യം.

കണ്ണു സംരക്ഷിക്കേണ്ടത് ഇങ്ങനെ 

* ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ കണ്ണു പരിശോധിപ്പിക്കുക. സ്ത്രീകളില്‍ ആര്‍ത്തവവിരാമശേഷം നിര്‍ബന്ധമായും കണ്ണു പരിശോധന വേണം. 

* ഭക്ഷണത്തിലെ മാറ്റങ്ങള്‍ പ്രധാനം. ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും ഒഴിവാക്കണം. കണ്ണു സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഡയറ്റ് കഴിക്കാം. 

* കൃത്യമായി വേണ്ട പവറുള്ള കണ്ണട മാത്രം ധരിക്കുക. പവര്‍ കൂടിയതോ കുറഞ്ഞതോ ആയ കണ്ണട ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണിന്റെ പവര്‍ പരിശോധിക്കണം. 

* കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ജോലിക്കിടയില്‍ കണ്ണിനു റിലാക്‌സ് ചെയ്യാന്‍ അവസരം നല്‍കുക. ഇമ ചിമ്മല്‍ കൂട്ടുക. കഴിവതും ഏസി ഉപയോഗം കുറയ്ക്കുക. 

* വെറുതേയിരിക്കുന്ന സമയം കുറയ്ക്കുക. ദിവസവും വ്യായാമം ചെയ്യുക. സിഡ്‌നി യൂണിവേഴ്‌സിറ്റി പഠനമനുസരിച്ച് വ്യായാമമില്ലായ്മ കണ്ണിലെ രക്തക്കുഴലുകളെ ചുരുക്കുന്നു. 

* പുകവലി ഉപേക്ഷിക്കുക. പുകവലിക്കുന്നവര്‍ക്ക് കണ്ണിനു ഗുരുതരമായ രോഗങ്ങള്‍ വരാം. കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മദ്യപാനവും അപകടകരം തന്നെ. 

* കണ്ണും തലച്ചോറുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാല്‍ വിഷാദവും പിരിമുറുക്കവും മൂലം നാഡീവ്യൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ കാഴ്ചയേയും ബാധിക്കാം. 

* പച്ചവെള്ളം കണ്ണിനു കണ്‍കണ്ട ഔഷധമാണ്. രാവിലേയും വൈകുന്നേരവും പ്രാര്‍ഥനാ സമയങ്ങളിലും കയ്യും മുഖവും കഴുകുന്ന ശീലം തിരികെ കൊണ്ടുവരാം. 

By

ഡോ. ബി. രാധാരമണന്‍ 
ഹെഡ് ഒഫ് ഗ്ലോക്കോമ സര്‍വിസസ് ലിറ്റിര്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ അങ്കമാലി


    News  Credit
 malayala_manorama_logo

About the News

Posted on Saturday, November 17, 2012. Labelled under , . Feel free to leave a response

0 comments for "കടുത്ത വെയില്‍ കാഴ്ചയെ മറയ്ക്കുന്നു "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive