പക്ഷിപ്പനി: മുട്ട, ഇറച്ചി ഉപയോഗം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, November 16, 2012

പക്ഷിപ്പനി: മുട്ട, ഇറച്ചി ഉപയോഗം

പക്ഷിപ്പനി സാധ്യതയേറിയ പശ്ചാത്തലത്തില്‍ മുട്ടയും ഇറച്ചിയും ദീര്‍ഘനേരം വേവിച്ച് ഉപയോഗിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം. ഫാമുകളില്‍ ശുചിത്വം പാലിക്കേണ്ടതും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.

കര്‍ണാടകയിലെ ഹസര്‍ഗട്ടെ ഫാമില്‍ കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഇവിടെ നിന്ന് കേരളത്തിലേക്കും കോഴികളെ കൊണ്ടുവന്നിരുന്നു. ജാഗ്രതയെന്ന നിലയില്‍ കേരള സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയും മുട്ടയും നിരോധിച്ചതാണ്. എങ്കിലും പലമാര്‍ഗങ്ങളിലൂടെ ഇവ കേരളത്തിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുട്ടയും ഇറച്ചിയും ദീര്‍ഘനേരം വേവിച്ചു മാത്രം ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

ഫാമുകളില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗമുള്ള പക്ഷികളെ വിറ്റഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ വീടുകളിലും മുന്‍കരുതലുകളെടുക്കണം. മുഖത്തിനും കഴുത്തിനും നീലനിറം, കണ്ണില്‍ നിന്ന് നീര്‍ വീഴ്ച, കണങ്കാലില്‍ ചുവപ്പുനിറം, തൊലിക്കടിയില്‍ രക്തസ്രാവം എന്നിവയാണ് രോഗബാധയുള്ള പക്ഷികളുടെ ലക്ഷണം. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ അറിയിക്കാനും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.


News Credit
 malayala_manorama_logo

About the News

Posted on Friday, November 16, 2012. Labelled under , . Feel free to leave a response

0 comments for "പക്ഷിപ്പനി: മുട്ട, ഇറച്ചി ഉപയോഗം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive