യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, November 14, 2012

യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ്

അബൂദബി: അനധികൃത താമസക്കാര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ അവസരം നല്‍കി യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്നുവരെയാണ് പൊതുമാപ്പിന്‍െറ കാലാവധി. വിസയും താമസരേഖകളും ഇല്ലാത്തവര്‍ക്ക് രേഖകള്‍ ശരിയാക്കാനും അവസരമുണ്ടാകും.

താമസ- കുടിയേറ്റ വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാദി അല്‍ മിന്‍ഹാലിയാണ് അബൂദബിയില്‍ ഇക്കാര്യം അറിയിച്ചത്. അനധികൃത താമസക്കാര്‍ക്ക് രാജ്യത്തിന്‍െറ വിവിധ മേഖലകളിലുള്ള താമസ- കുടിയേറ്റ വകുപ്പിന്‍െറ ഓഫിസുകളിലെത്തി ഔ്പാസ് വാങ്ങി രാജ്യം വിടാം. ലളിതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടാവുക. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമാനുസൃതമായ പിഴ നല്‍കി താമസ രേഖകള്‍ ശരിയാക്കാം. പൊതുമാപ്പിന്‍െറ പ്രയോജനങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ മാധ്യമങ്ങളിലൂടെ കാമ്പയിന്‍ നടത്തും.

വീസ കാലാവധി കഴിഞ്ഞും രാജ്യത്തു കഴിയുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും താമസ കുടിയേറ്റ തുറമുഖവകുപ്പ് അസി. അണ്ടര്‍ സെക്രട്ടറിയുമായ മേജര്‍ ജനറല്‍ നാസര്‍ അവാദി അല്‍ മിന്‍ഹാലി പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഒരുകാരണവശാലും നീട്ടില്ല. അതിനാല്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ കാലാവധിക്കുള്ളില്‍ രാജ്യം വിടണമെന്നു മേജര്‍ ജനറല്‍  മുന്നറിയിപ്പു നല്‍കി. 

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യത്തെ ഏതെങ്കിലുമൊരു ഇമിഗ്രേഷന്‍ ഓഫിസില്‍ നേരിട്ടെത്തി രേഖകള്‍ ശരിയാക്കണം. ഒളിച്ചോട്ട കേസുകളില്‍ തടഞ്ഞുവച്ച പാസ്‌പോര്‍ട്ടുകള്‍ അധികൃതര്‍ തിരിച്ചു നല്‍കും. ഒളിച്ചോടിയവരുടെയും മറ്റും പാസ്‌പോര്‍ട്ടുകള്‍ സ്‌പോണ്‍സര്‍മാര്‍ ഇമിഗ്രേഷനില്‍ ഏല്‍പിക്കണം. കൈപ്പറ്റാത്തവരുടെ പാസ്‌പോര്‍ട്ടുകള്‍ അതത് എംബസിക്കു തിരിച്ചേല്‍പിക്കുകയാണു പതിവ്. രേഖകളൊന്നും കൈവശമില്ലാത്തവര്‍ അതത് എംബസിയില്‍ നിന്ന് ഔട്ട്പാസ് കൈപ്പറ്റി വിമാന ടിക്കറ്റ് സഹിതം ഇമിഗ്രേഷനിലെത്തണം. 

വൈകാതെ അബുദാബിയിലും കോള്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകും. മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം രണ്ടാഴ്ച നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക്  8005111 എന്ന ടോള്‍ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പൊതുമാപ്പ് കാലാവധിക്കുശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മിന്‍ഹാലി പറഞ്ഞു.


                 News & Photo Credit
Gulf Newsand malayala_manorama_logo

About the News

Posted on Wednesday, November 14, 2012. Labelled under , . Feel free to leave a response

0 comments for "യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive