പത്താം തരം തുല്യതാ പരീക്ഷ: രജിസ്ട്രേഷന്‍ 15 വരെ : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, November 04, 2012

പത്താം തരം തുല്യതാ പരീക്ഷ: രജിസ്ട്രേഷന്‍ 15 വരെ

ദുബൈ: കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇയിലും ഖത്തറിലും നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷക്കുള്ള യു.എ.ഇയിലെ ആദ്യ സബ് സെന്‍ററായി ദുബൈ കെ.എം.സി.സിയെ അംഗീകരിച്ചു. 

ഇതനുസരിച്ചുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ദുബൈ കെ.എം.സി.സിയില്‍ ആരംഭിച്ചു. രജിസ്ട്രേഷനുള്ള അവസാന തീയതി ഈമാസം 15 ആണ്. ദുബൈ എന്‍.ഐ മോഡല്‍ സ്കൂളിലായിരിക്കും പരീക്ഷാ സെന്‍റര്‍. പാഠപുസ്തകങ്ങളുടെ വിലയടക്കം കോഴ്സ് ഫീ 650 ദിര്‍ഹം ആണ്. കോഴ്സ് ഫീ ഒന്നിച്ചോ അല്ലെങ്കില്‍ 2013 മാര്‍ച്ചിന് മുമ്പായി 300 + 200 + 150 എന്നിങ്ങനെ മൂന്ന് ഗഡുക്കളായോ അടക്കാം. രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് കോപ്പി, രണ്ട് ഫോട്ടോ, ഏഴാംതരം പാസായത് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (TC അല്ലെങ്കില്‍ സ്കൂള്‍ സാക്ഷ്യപ്പെടുത്തിയ ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്) എന്നിവ സമര്‍പ്പിക്കണം. കോഴ്സ് ഫീസിന്‍െറ ആദ്യ ഗഡുവായ 300 ദിര്‍ഹം കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി എന്ന പേരില്‍ State Bank of Travancore, Shasthra Mangalam Branch, Thiruvananthapuram, A/c. No. 67184116382ല്‍ അടച്ചതിന്‍െറ രേഖയോ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം എടുത്ത ഡി.ഡിയോ കരുതണം. ഫീസ് ദുബൈ കെ.എം.സി.സിയില്‍ അടക്കാനും സൗകര്യമുണ്ട്. 

അപേക്ഷാ ഫോമുകള്‍ www.literacymissionkerala.org എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാര്‍ഥികള്‍ക്കായുള്ള സമ്പര്‍ക്ക പഠന ക്ളാസുകള്‍ ദുബൈ കെ.എം.സി.സിയില്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. പാഠപുസ്തകങ്ങളും ഇതോടൊപ്പം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഇബ്രാഹിം എളേറ്റില്‍, പി.കെ. അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.


News & Photo Credit
   Gulf News

About the News

Posted on Sunday, November 04, 2012. Labelled under , . Feel free to leave a response

0 comments for "പത്താം തരം തുല്യതാ പരീക്ഷ: രജിസ്ട്രേഷന്‍ 15 വരെ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive