തിരുവുള്ളക്കാവില്‍ പതിനായിരത്തിലേറെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, October 25, 2012

തിരുവുള്ളക്കാവില്‍ പതിനായിരത്തിലേറെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു

ചേര്‍പ്പ്:എഴുത്തിനിരുത്തലിന് പ്രസിദ്ധമായ തിരുവുള്ളക്കാവില്‍ വിജയദശമി ദിനത്തില്‍മാത്രം പതിനായിരത്തലധികം കുരുന്നുകളെ എഴുത്തിനിരുത്തി. പുലര്‍ച്ചെ നാലിന് നടതുറക്കും മുമ്പേഭക്തരുടെ തിരക്ക് തുടങ്ങി. പ്രധാന റോഡ് വരെ നീളുന്ന നടവഴിയില്‍ ജനം നിറഞ്ഞു. പ്രധാന റോഡിനോട് ചേര്‍ന്ന കൈവഴിയിലൂടെ പലപ്പോഴും വരി നീണ്ടു. കാലാവസ്ഥ അനുകൂലമായതിനാല്‍ പതിവില്‍ക്കവിഞ്ഞ തിരക്കായിരുന്നു ഇത്തവണ. ഉച്ചയ്ക്ക് നടയടയ്ക്കും മുമ്പ് പതിനോരായിരത്തോളം കുട്ടികളെ എഴുത്തിനിരുത്തിയതായി ദേവസ്വം സെക്രട്ടറി എ.എ. കുമാന്‍ അറിയിച്ചു.
തിരുവുള്ളക്കാവ് വാര്യത്തെ മാധവവാര്യരുടെ നേതൃത്വത്തില്‍ അറുപതോളം ആചാര്യന്മാര്‍ ചടങ്ങ് നിര്‍വ്വഹിച്ചു. വിദ്യാരംഭമണ്ഡപത്തില്‍ ആചാര്യന്മാര്‍ കുട്ടികളുടെ നാവില്‍ സ്വര്‍ണ്ണമോതിരംകൊണ്ട് ഹരിശ്രീ കുറിച്ചു. വലതുകയ്യിലെ മോതിരവിരല്‍ പിടിച്ച് ഉരുളിയിലെ ഉണക്കലരിയില്‍ ഹരിശ്രീ ഗണപതയേ നമ: എന്നും 51 അക്ഷരങ്ങളും എഴുതിച്ചു.
എഴുതിയ അരിയിലെ ഒരുഭാഗവും ജപിച്ച സാരസ്വതം നെയ്യ്, പൂജിച്ച പേന, അപ്പം, കദളിപ്പഴം, നെയ്പായസം എന്നിവയും കുട്ടികള്‍ക്ക് പ്രസാദമായി നല്‍കി.
ഇരുപത്തെട്ടോളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. കിഴക്കും പടിഞ്ഞാറുമുള്ള നടയിലൂടെ ഭക്തരെ വിദ്യാരംഭമണ്ഡപത്തിലെത്തിച്ചു. 250 ഓളം പോലീസുകാരും 150 ഓളം വളണ്ടിയര്‍മാരും സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു.
മരക്കമ്പനികള്‍, ക്ഷേത്രം വക വിശാലമായ പറമ്പ്, സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരുന്നു. ഭക്തര്‍ക്ക് യാതൊരു അസൗകര്യവും ഇല്ലാത്ത നിലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.


News & Photo Credit
       mathrubhumi_logo

About the News

Posted on Thursday, October 25, 2012. Labelled under , . Feel free to leave a response

0 comments for "തിരുവുള്ളക്കാവില്‍ പതിനായിരത്തിലേറെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive