എഴുന്നള്ളിപ്പ് 'ആര്‍ഭാട'മായി: ആനകള്‍ക്ക് ഇനി സേവനനികുതി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, October 20, 2012

എഴുന്നള്ളിപ്പ് 'ആര്‍ഭാട'മായി: ആനകള്‍ക്ക് ഇനി സേവനനികുതി



തൃശ്ശൂര്‍: നാട്ടാനകളെ ഉപയോഗിച്ചുള്ള പണം സമ്പാദനത്തിന് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഉത്തരവ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം പുറത്തിറക്കിക്കഴിഞ്ഞു. ദിവസവരുമാനത്തിന്റെ 12.36 ശതമാനമായിരിക്കും നികുതി. ആനകളെ സേവന നികുതിസംബന്ധിച്ച നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആനകളുടെ വിവരശേഖരണം തുടങ്ങി. 


2008 ജനവരി ഒന്നുമുതല്‍ ഓരോ ആനയില്‍നിന്നുമുണ്ടായ വരുമാനം, എന്തൊക്കെ ജോലികള്‍ എടുപ്പിച്ചു, എവിടേക്കൊക്കെ കൊണ്ടുപോയി തുടങ്ങിയ വിവരങ്ങളാണ് ആനയുടമകളില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വന്യജീവിസംരക്ഷണനിയമപ്രകാരം ആനയ്ക്കുവേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രേഖകള്‍ വരുന്ന മാസം നാലിനു മുമ്പ് ഹാജരാക്കാനാണു നിര്‍ദേശം.

ഉത്സവ എഴുന്നള്ളിപ്പുകള്‍ക്കു മാത്രമല്ല ആനകളെ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നതിനും നികുതി നല്‍കേണ്ടിവരും. രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആനകളെ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നുണ്ട്.ദീപാവലി ആഘോഷങ്ങള്‍ക്കായി മുംബൈയില്‍ ആനകളെ എഴുന്നള്ളിച്ചതാണ് ആനകള്‍ക്ക് സേവനനികുതി ചമുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്. തൃശ്ശൂരില്‍നിന്നുകൊണ്ടുപോയ ആനകള്‍ക്കും ചമയങ്ങള്‍ക്കുമായി 24 ലക്ഷം രൂപയാണ് വാടക നല്‍കിയത്. 

രേഖകള്‍ ഇല്ലാത്ത ആനകളെ കൊണ്ടുവന്നതിന് മുംബൈ വനംവകുപ്പ് കേസെടുക്കുകയും പ്രശ്‌നം കോടതിയില്‍ എത്തുകയുംചെയ്തിരുന്നു. കര്‍ണ്ണാടകത്തിലെ അയ്യപ്പന്‍ വിളക്ക് ആഘോഷത്തിന് പാലക്കാട്ടുനിന്ന് ആനകളെ കൊണ്ടുവന്നതിന്റെ സാമ്പത്തികവശവും അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. അതിനുശേഷമാണ് നികുതിക്കുള്ള നടപടിയുണ്ടായത്. കേരള വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നും മറ്റുമാണ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ ആനയുടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ എടുത്തത്.

News Credit
mathrubhumi_logo

About the News

Posted on Saturday, October 20, 2012. Labelled under , . Feel free to leave a response

0 comments for "എഴുന്നള്ളിപ്പ് 'ആര്‍ഭാട'മായി: ആനകള്‍ക്ക് ഇനി സേവനനികുതി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive