ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷന്‍ ആരംഭിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, October 22, 2012

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷന്‍ ആരംഭിച്ചു

പത്തനംതിട്ട* ശബരിമലയില്‍ അനുഭവപ്പെടുന്ന തിക്കും തിരക്കും ഒഴിവാക്കാനായി കേരള പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 32 ലക്ഷം തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം വഴി ദര്‍ശനത്തിന് അവസരം ഒരുക്കും. കഴിഞ്ഞ മണ്ഡല മകര വിളക്കു കാലത്താണു കേരള പൊലീസ് വെര്‍ച്വല്‍ ക്യൂ സംവിധാനം ആരംഭിച്ചത്. 
ഈ സംവിധാനം വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് 7.43 ലക്ഷം തീര്‍ഥാടകര്‍ കഴിഞ്ഞ തവണ ദര്‍ശനം നടത്തി. വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷന്‍ നടത്തി വരുന്നവരുടെ പരിശോധനയ്ക്കായി ഈ സീസണില്‍ പമ്പയില്‍ എട്ടു കൗണ്ടറുകള്‍ തുറക്കും. ബുക്കിങ് സമയത്തു തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. ബാര്‍ കോഡ് സംവിധാനം ഇത്തവണ ഏര്‍പ്പെടുത്തുന്നതിനാല്‍ ഒരാളുടെ പേരില്‍ എടുക്കുന്ന റിസര്‍വേഷന്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കില്ല.

ലോകത്ത് എവിടെ നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്തു വരുന്നവര്‍ക്ക് കാലതാമസം ഇല്ലാതെ ദര്‍ശനം നടത്തി മടങ്ങാനുള്ള സംവിധാനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.  തീര്‍ഥാടകരുടെ നിയന്ത്രണത്തിനായി 2000 പൊലീസുകാരുടെ സേവനം ഒരേ സമയത്ത് പമ്പയിലുണ്ടാകുമെന്നും എഡിജിപി പി.ചന്ദ്രശേഖരന്‍ അറിയിച്ചു.


News Credit
malayala_manorama_logo

About the News

Posted on Monday, October 22, 2012. Labelled under , . Feel free to leave a response

0 comments for "ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷന്‍ ആരംഭിച്ചു "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive