October 21st - Global Iodine Deficiency Day : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, October 21, 2012

October 21st - Global Iodine Deficiency Day

ഒക്‌ടോബര്‍ 21 ആഗോള അയഡിന്‍ അപര്യാപ്തതാ രോഗനിവാരണ ദിനം.അയഡി ന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവത്കരണം തന്നെയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 

എന്താണ് അയഡിന്‍? 

ക്ലോറിന്‍, ഫ്ലൂറിന്‍ , ബ്രോമിന്‍ എന്നിവയുള്‍പ്പെട്ട ഹാലജന്‍കുടുംബത്തിലെ അംഗമാണ്അയഡിന്‍.മൂലകാവസ്ഥയിലോ അയോഡൈഡ്, അയൊഡേറ്റ് എന്നിങ്ങനെയുള്ള സംയുക്തങ്ങളായോ ഇതു കാണപ്പെടുന്നു. ഖരാവസ്ഥയില്‍ നീലകലര്‍ന്ന കറുപ്പു നിറമുള്ള ഇത് ഉല്‍പതനംവഴി വയലറ്റുനിറമുള്ള വാതകമായി മാറാറുണ്ട്. ഗ്രീക്ക് ഭാഷയില്‍ വയലറ്റ് അല്ലെങ്കില്‍ പര്‍പ്പിള്‍ എന്നര്‍ഥം വരുന്ന വാക്കില്‍നിന്നു രൂപംകൊണ്ട അയഡിന്‍ എന്ന പേര് ഈ മൂലകത്തിന് കിട്ടാന്‍ ഇതാണു കാരണം. ഇംഗ്ലീഷ്അക്ഷരമാലയിലെ ഐ (I)എന്ന അക്ഷരമാണ് പ്രതീകം. കടല്‍ജലത്തില്‍ ഉയര്‍ന്ന അളവില്‍ അയഡിന്‍ ഉണ്ടെങ്കിലും കരയില്‍ താരതമ്യേന കുറവാണ്.

കുറഞ്ഞുപോയാല്‍

അയഡിന്റെ അഭാവം തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കും. ഗര്‍ഭസ്ഥ ശിശുക്കളിലും കുഞ്ഞുങ്ങളിലും ശാരീരിക മാനസിക വളര്‍ച്ചയെ ഇതു പ്രതികൂലമായി ബാധിക്കും.തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ തൈറോയിഡ് ഹോര്‍മോ ണുകളുടെ അപര്യാപ്തത നിത്യമായ മാനസിക വളര്‍ച്ചക്കുറവിനും വൈകല്യങ്ങള്‍ക്കും കാരണമാകും. ഗര്‍ഭിണികളിലെ അയഡിന്‍ അഭാവം ഗര്‍ഭഛിദ്രത്തിനും പ്രസവസംബന്ധമായ സങ്കീര്‍ണതകള്‍ക്കും ചാപിള്ള പിറക്കുന്നതിനും കുറഞ്ഞശരീരഭാരമുള്ള ശിശുക്കള്‍ പിറക്കുന്നതിനും കാരണമാകും. കുഞ്ഞുങ്ങള്‍ക്ക് ബധിരതയും ബുദ്ധിവികാസക്കുറവുമുണ്ടാകാം. അയഡിന്റെ അഭാവത്താല്‍ ഗുരുതരമായ തലച്ചോര്‍ തകരാറും മാനസിക വൈകല്യവുമുണ്ടാകുന്ന ഒരു രോഗമാണ് ക്രെട്ടിനിസം. ഏറ്റവും പ്രകടമായിക്കാണുന്നഅയഡിന്‍ അപര്യാപ്തതാ രോഗമാണ് ഗോയിറ്റര്‍ അഥവാ തൊണ്ടമുഴ.

തൊണ്ടമുഴയുണ്ടായ അവസ്ഥയില്‍, കൂടുതല്‍ അയഡിന്‍ ലഭ്യമായാല്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ധിക്കുകയും ചിലപ്പോള്‍ അമിത അളവിലാകുകയും ചെയ്യും. ഈഅവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്താനുപയോഗിക്കുന്ന ക്ലിനിക്കല്‍ ടെസ്റ്റാണ് സീറം ടിഎസ്എച്ച് (Serum TSH) അയഡിന്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ ലഭ്യതക്കുറവുമൂലം മനുഷ്യര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് അയഡിന്‍അപര്യാപ്തതാ രോഗങ്ങള്‍ (Iodine deficiency disorder or IDD).

ലോകത്ത് വളരെ വ്യാപകമായി കാണുന്ന ഈ രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ തടയാവുന്നവയുമാണ്. പ്രധാനമായും കുട്ടികളെയും ഗര്‍ഭിണികളെയും ബാധിക്കുന്ന ഈ രോഗാവസ്ഥ മാനസിക വളര്‍ച്ചക്കുറവിലേക്കു നയിക്കുന്ന കാരണങ്ങളില്‍ മുഖ്യസ്ഥാനത്താണ്. മറ്റുപല വൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്അയഡിന്‍അപര്യാപ്തത.ആരോഗ്യകരമായ ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് അയഡിന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അയഡിന്‍ ഭ്യമല്ലാതാകുമ്പോഴുണ്ടായേ ക്കാവുന്ന വൈകല്യങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അറിവുപകരാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കാനു മായി ആചരിക്കപ്പെടുന്നതാണ് ആഗോള അയഡിന്‍ അപര്യാപ്തതാ രോഗനിവാരണ ദിനം.

ലോകത്തുനിന്ന് അയഡിന്‍ അപര്യാപ്തതാ രോഗങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിടുന്ന ഈ ബോധവല്‍ക്കരണ പരിപാടി ഒക്‌ടോബര്‍ 21 നാണ് നടത്തപ്പെടുന്നത്. ലഘുലേഖകള്‍, ടോക്ക്‌ഷോകള്‍, വിഡിയോ-ഫിലിം-ഫോട്ടോ പ്രദര്‍ശനം, മല്‍സരങ്ങള്‍ എന്നിവ വഴിയും മാധ്യമങ്ങള്‍ വഴിയും അയഡിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക യാണു ദിനാചരണത്തിന്റെ ഉദ്ദേശ്യം.

എത്ര വേണം?

മനുഷ്യ ശരീരപോഷണത്തിന് ഒരു അവശ്യമൂലകമാണിത്. മനുഷ്യശരീരത്തില്‍ പ്രധാനമായും തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനാണ് അയഡിന്‍ ആവശ്യമായിട്ടുള്ളത്. കഴുത്തിനു മുന്നിലായി കാണുന്ന തൈറോയിഡ് ഗ്രന്ഥി അയഡിന്റെ സാന്നിധ്യത്തില്‍ തൈറോക്‌സിന്‍, ട്രൈഅയഡോതൈറോണിന്‍ എന്നീഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ച് രക്തത്തിലേക്ക് കടത്തിവിടുന്നു. പ്രധാനമായും കരള്‍, വൃക്കകള്‍, മാംസപേശികള്‍, ഹൃദയം, വളര്‍ന്നുവരുന്ന തലച്ചോര്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ഇവ അവിടെ നിര്‍ണായക പ്രാധാന്യമുള്ളമാംസ്യതന്‍മാത്രകള്‍ ഉല്‍പാദി പ്പിക്കുന്ന ജൈവരാസപ്രക്രിയകളില്‍ പങ്കെടുക്കുന്നു. ലോകാരോഗ്യ സംഘടന, യുനിസെഫ്, ഐസിസിഐഡിഡി (International Council for theControl of Iodine Deficiency Disorders) എന്നിവ നിര്‍ദേശിക്കുന്നത്. 12വയസ്സിനു മുകളിലുള്ളഎല്ലാവര്‍ക്കും നിത്യേന 150 മൈക്രോഗ്രാം (1 മൈക്രോഗ്രാം = 1 / 1000000 ഗ്രാം) അയഡിന്‍ വേണമെന്നാണ്. 7 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 90 മൈക്രോഗ്രാം, 7-12 പ്രായക്കാര്‍ക്ക് 120 മൈക്രോഗ്രാം, മുലയൂട്ടുന്ന അമ്മമാര്‍ക്ക് 200 മൈക്രോഗ്രാം എന്നിങ്ങനെയാണ് മറ്റ് അളവുകള്‍ (പല ഏജന്‍സികളുടെ നിര്‍ദേശങ്ങളില്‍ അളവുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ കാണാം).

വേണ്ടത്ര കിട്ടാന്‍

ഭക്ഷണംവഴി ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ലഭ്യമാക്കാം. ഇതിന് ഏറ്റവും എളുപ്പവും സുനിശ്ചിതവുമായമാര്‍ഗമാണ് അയൊഡൈസ്ഡ്ഉപ്പ് (Iodisedsalt). കറിയുപ്പില്‍ ചെറിയ അളവില്‍ അയഡിന്‍ സംയുക്തങ്ങളായ പൊട്ടാസിയം അയോഡൈഡ്, പൊട്ടാസിയം അയോഡേറ്റ്, സോഡിയം അയോഡൈഡ്, സോഡിയം അയോഡേറ്റ് എന്നിവ കലര്‍ത്തുന്ന രീതിയാണിത്.

* അയഡിന്‍ ലഭ്യമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ബീന്‍സ്, ധാന്യങ്ങള്‍, റൊട്ടി, പാലുല്‍പന്നങ്ങള്‍, കടല്‍ മല്‍സ്യങ്ങള്‍, കക്ക, ചിപ്പി, കൊഞ്ച്, സ്‌ട്രോബറി, കടല്‍പ്പായലുകള്‍ എന്നിവയാണ് അയഡിന്‍ കിട്ടുന്ന പ്രധാന ഭക്ഷ്യവസ്തുക്കള്‍. ഏറ്റവുമധികം അയഡിന്‍ അടങ്ങിയ കടല്‍പ്പായലുകളാണ് കെല്‍പ്പുകള്‍ (Kelps).

by: çÁÞ. ¿ß.¦V. ¼ÏµáÎÞøß
on: malayala_manorama_logo

About the News

Posted on Sunday, October 21, 2012. Labelled under , . Feel free to leave a response

0 comments for "October 21st - Global Iodine Deficiency Day"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive