Navarathiri Day - 8 Photos : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, October 23, 2012

Navarathiri Day - 8 Photos

Photo : Manorama

കുലവാഴവിതാനം

 
Photo By : Nishad Achuthan


ചേര്‍പ്പ്: ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ നടന്ന കുലവാഴ വിതാനം തങ്കശോഭ ചൊരിഞ്ഞു. ക്ഷേത്രം ഗോപുരത്തിലെ വലിയ അറകളില്‍ പഴുപ്പിച്ച പൂര്‍ണപിണ്ടിയോടെയുള്ള കുലവാഴകള്‍ രാവിലെ മുതല്‍ പുറത്തെടുത്ത് വിതാനിക്കാന്‍ തുടങ്ങി. ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയിലും വലിയ ബലിക്കല്‍ പുരയിലും വൈവിധ്യമാര്‍ന്ന വാഴക്കുലകള്‍ മനോഹരമായി അലങ്കരിച്ചു.



Photo By : Sreekanth Gopinath

കോടിമുണ്ടില്‍ വര്‍ണപ്പൂക്കളാലും ദേവീദേവന്മാരുടെ ചിത്രങ്ങളാലും അലങ്കരിച്ചതിന് താഴെയായിരുന്നു കുലവാഴകള്‍ നിരത്തിയത്. 25ലധികം ഇനം വാഴക്കുലകള്‍ വിതാനത്തിലുണ്ടായിരുന്നു. നാനാജാതി മതസ്ഥരും ഈ വഴിപാടില്‍ പങ്കെടുത്തതായി പ്രസിഡന്റ് രാമചന്ദ്രന്‍ ചെറുപറമ്പത്ത് പറഞ്ഞു. ദീപം തെളിയിക്കാന്‍ നിരവധി ഭക്തരെത്തി. പൂര്‍ണ നിറദീപങ്ങളോടും കുലവാഴവിതാനത്തിന്റെ ശോഭയോടും ദേവിയെ ദര്‍ശിക്കാന്‍ വന്‍തിരക്ക് അനുഭവപ്പെട്ടു.


Photo By : Sreekanth Gopinath

Photo By : Rajeev Raj


വിജയദശമിദിനത്തില്‍ ഈ വിതാനത്തിന് മധ്യേയാണ് കുട്ടികളെ എഴുത്തിനിരുത്തുക. ശീവേലിക്കും പൂജയ്ക്കും ശേഷം സമര്‍പ്പിക്കപ്പെട്ട വഴിപാടുകുലകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുമെന്ന് ജോ. സെക്രട്ടറി അജു കൊമ്പത്ത് അറിയിച്ചു.

ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയത്തിന്റെ ബാലെ 'ശാകുന്തളം'. 

Photo By : Sreekanth Gopinath

Photo By : Sreekanth Gopinath

Photo By : Sreekanth Gopinath

Photo By : Sreekanth Gopinath

About the News

Posted on Tuesday, October 23, 2012. Labelled under , , , , . Feel free to leave a response

0 comments for "Navarathiri Day - 8 Photos"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive