ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ "ഗോപുര്‍ വെബ്സൈറ്റ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, October 18, 2012

ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ "ഗോപുര്‍ വെബ്സൈറ്റ്

ഇനി ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ "ഗോപുര്‍ വെബ്സൈറ്റ് ഉപയോഗിക്കാം .വെബ്സൈറ്റ് കുടുതല്‍ മനോഹരവും അംഗങ്ങള്‍ക്ക് കുടുതല്‍ ഉപകാരപ്രദവും ആക്കുന്നതിന്‌  ഗോപുര്‍ വെബ് ടീം  നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ മലയാളം ടൈപ്പിംഗ് ഗോപുര്‍ വെബ്സൈറ്റിലെ താഴെ കൊടുത്തിരിക്കുന്ന പേജിലൂടെ സാധിക്കും.


ഇതിനായി മുകളില്‍ പറഞ്ഞിരിക്കുന്ന പേജില്‍ പോയി അവിടെ കൊടുത്തിരിക്കുന്ന ടെക്സ്റ്റ് ഏരിയയില്‍ മംഗ്ലിഷില്‍ (ഉദാ: kaakka = കാക്ക , poocha = പൂച്ച ) ടൈപ്പ് ചെയ്ത് സ്പേസ് കീ അമര്‍ത്തി നോക്കൂ ...

ഇനി നിങ്ങള്‍ ടൈപ്പ് ചെയ്ത കാര്യങ്ങള്‍ എല്ലാം സെലെക്റ്റ് ചെയ്തതിനു ശേഷം (Ctrl +A ) കോപ്പി ചെയ്ത് (Ctrl + C) ഇ മെയില്‍,ബ്ലോഗ്‌ കമന്റ്,ഫേസ്ബുക്ക്, ഗുഗിള്‍ പ്ലസ് , മൈക്രോസോഫ്റ്റ് വേര്‍ഡ് ഫയല്‍....എന്നിങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യാം(Ctrl +V). 

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന മാറ്റര്‍ ഗോപുര്‍ വെബ്സൈറ്റിലോ മറ്റിടങ്ങളിലോ സേവ് ചെയ്യപ്പെടുന്നില്ല. ടൈപ്പ് ചെയ്ത ശേഷം ഉടന്‍ തന്നെ കോപ്പി ചെയ്യേണ്ടതാണ്.

About the News

Posted on Thursday, October 18, 2012. Labelled under , , . Feel free to leave a response

2 comments for "ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ "ഗോപുര്‍ വെബ്സൈറ്റ് "

  1. വളരെ നന്നായിരിക്കുന്നു. ഈ കാര്യം ഇത്രയും ലളിതമാക്കി വിവരിച്ചതിനും ലിങ്ക് നല്‍കിയതിനും പ്രത്യേകം അഭിനന്ദിക്കുന്നു. തുടര്‍ന്നും ഇതുപോലുള്ള കാര്യങ്ങള്‍ വിശദമാക്കും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി!

  2. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു :))...................

    ഗോപുര്‍ വെബ്‌ അംഗങ്ങള്‍ക്ക് നന്ദി ! ! ! ബുക്മാര്‍ക്ക് ചെയ്തു വെച്ചാല്‍ എളുപ്പം ആയി :)

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive