അസ്തമിക്കാത്ത പ്രതീഷയോടെ !! : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, October 21, 2012

അസ്തമിക്കാത്ത പ്രതീഷയോടെ !!

( Short Story By ബാലേട്ടന്‍) )


ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കോടിപതിയാകാന്‍ താങ്കള്‍ മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിക്കാറില്ലേ? 
കോടിപതിയാണെങ്കില്‍, വീണ്ടും വീണ്ടും കോടികള്‍ കിട്ടാന്‍ വഴിപാടുകള്‍ കഴിക്കാറില്ലേ ? 

നുണ പറയരുത് !!  

എന്നാല്‍ ഞാന്‍ അങ്ങിനെ ആഗ്രഹിചിട്ടേയില്ല !! 
വിശ്വസിക്കുമോ ആവൊ ?, തനി കള്ളം എന്ന് ചിലര്‍ പറയും , 
......അല്ല സഹോദരാ ശരിക്കും സത്യം !! 

കാരണം നാല്‍പതു കൊല്ലം മുമ്പേ ഞാന്‍ കോടീശ്വരനാണ് . കോടികള്‍ കയ്യില്‍ ഉണ്ടായിരുന്നു . 

ങേ ! അതും വിശ്വസിക്കില്ലെന്നോ? 

കീശയിലും പെട്ടികളിലും നിറയെ ലോകത്തിലെ ഒരു വിധം എല്ലാ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു.... പറ്റാവുന്നത്ര വാങ്ങാറുമുണ്ട് - കേരള മുതല്‍ ജമ്മു കാശ്മീര്‍ വരെ...പോരാതെ ജര്‍മന്‍, ഇംഗ്ലണ്ട്, ഡ്യൂട്ടി ഫ്രീ എന്ന് വേണ്ട പറ്റാവുന്ന എല്ലാ ലോട്ടറികളും തേടി പരക്കം പായും...   ഐ ആം വെരി ഹാപ്പി !! 

കയ്യില്‍ കോടികള്‍ പ്രിന്റ്‌ ചെയ്തു കിടക്കുകയല്ലേ ആര്‍ത്തി എന്നോ അത്യാഗ്രഹം എന്നോ ഒക്കെ പറഞ്ഞോളൂ ...കണക്കു കൂട്ടാന്‍ എന്താ രസം! ഒരു കോടി, രണ്ടു കോടി ...എല്ലാം കൂടി കിട്ടിയാല്‍ അമ്പതില്‍ കൂടുതല്‍ കോടികള്‍!! ഈ ആഗ്രഹം മാത്രം മതി നല്ല ഉറക്കം കിട്ടാന്‍.  

രാത്രിയില്‍ സ്വപ്നം കാണും- "കേരള ഗവണ്മെന്റ് ലോട്ടറി ടിക്കറ്റുകള്‍.... ഈ വാഹനത്തില്‍ വിറ്റു കൊണ്ടിരിക്കുന്നത് .... നാളെ, നാളെ നാളെ ..മറ്റന്നാള്‍ നറുക്കെടുക്കുന്ന ...... ഒന്നാം സമ്മാനമായി ഒരു കോടിയും പത്തു കിലോ സ്വര്‍ണവും...." പോരെ ഉറക്കാന്‍ വരാന്‍ മറ്റു എന്ത് പ്രതീക്ഷ വേണം? - 

ഹും ! ആര്‍ത്തിയോ പണത്തിനു പരക്കം പായലോ ഒന്നും അറിയില്ല ! കീശയില്‍ ലോട്ടറി ടിക്കറ്റ്‌ ഉണ്ടെങ്കില്‍ സമാധാനമായി !... ചോറ് കിട്ടിയില്ലെങ്ങിലും വേണ്ടില്ല ! അപ്പോള്‍ പിന്നെ ഞാന്‍ പണത്തിനു വേണ്ടി വെപ്രാളം കാട്ടണോ? 

എന്തിനാണ് ഈ ആര്‍ത്തി എന്നറിയില്ല സിനിമ എടുകാനാണോ ?, ഒരു നൂറു ആനകളെ വാങ്ങാനാണോ?......അല്ലേ അല്ല ! 

ഷോപ്പിംഗ്‌ കോമ്പ്ലെക്സ് വാങ്ങാനാണോ ?...... അല്ല ചേട്ടാ! 

പിന്നെ ബിസിനസ്‌ ചെയ്യാനാണോ?...... ഇതൊന്നും മനസ്സില്‍ ചിന്തിച്ചിട്ടേയില്ല !! 

കമുകറ സാറിന്റെ ആ പാട്ടും നല്ലവണ്ണം പാടാറുണ്ട്!! 

"കിട്ടും വകയില്‍ തൃപ്തി അടയാതെ 
 കിട്ടാത്തതിനായി കൈ നീട്ടാതെ.. 
കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം 
 കര്‍മ്മ ബലം തരും ഈശ്വരനല്ലോ .." 

 ഒരിക്കല്‍ ഒരു ദിവസം മുഴുവന്‍ ആ പാട്ട് പാടി ... 

 ഈശ്വരാ അതാ വരുന്നു ഒരു കാള്‍ "കുണ്ടു....കുണ്ട്ബാലഗോപാലന്‍, മബ്രൂക് യു വണ്‍ ഫൈവ് മില്യണ്‍ ദിര്‍ഹംസ്...പ്ലീസ് ചെക്ക് യുവര്‍ ഇമെയില്‍ .... !!!! അടുത്ത് കിടക്കുന്ന ഭാര്യയേയും ചവിട്ടിത്തെറിപ്പിച്ച് കമ്പ്യുട്ടറിന്റെ മുന്നിലേക്ക് ..... 

 ഭാര്യയുടെ അലര്‍ച്ച കേട്ടപ്പോളാണ് !!! .... കിടക്കയില്‍ നിന്ന് ചാടി തണ്ടല്‍ പോയതല്ലാതെ, ഒരു പെപ്സി പോലും കിട്ടാത്ത സ്വപ്നമാണെന്ന്‍ മനസ്സിലായത് !! - ഈ വക ഭീകര ആര്‍ത്തി സ്വപ്‌നങ്ങള്‍ അതോടെ നിര്‍ത്തി............ 


 പക്ഷേ ........... അതാ വരുന്നു ദുബായ് ഫെസ്റിവല്‍ - ഒരു കൈ നോക്കേണ്ടേ?? ഒരെണ്ണം അടിക്കും വരെ!!........ ഒരു കോടി കിട്ടട്ടെ... എല്ലാവര്ക്കും ഓരോ പരിപ്പ് വട!! 

 തീര്‍ച്ച .............................

by
K . ബാലഗോപാല്‍ മേനോന്‍ ( ബാലേട്ടന്‍)

About the News

Posted on Sunday, October 21, 2012. Labelled under , , . Feel free to leave a response

4 comments for "അസ്തമിക്കാത്ത പ്രതീഷയോടെ !! "

 1. എല്ലാവര്ക്കും ഓരോ പരിപ്പ് വട!! എപ്പോ കിട്ടും!
  നന്നായിട്ടുണ്ട് തുടര്‍ന്നും വരട്ടെ ട്ടോ ബാലേട്ടാ

 2. വളരെ നന്ദി രഘു ഇത്രയും പെട്ടന്ന് അഭിപ്രായം പറഞ്ഞതിന്
  പ്രതീഷിക്കം, പുതിയ പുതിയ കഥകള്‍, സമയം കിട്ടുന്നത് പോലെ

  എന്ത് കൊണ്ട് പരിപ്പ് വട??????????????

  പരിപ്പ് വടാ...പരിപ്പ് വട.
  നമ്മുടെ വായില്‍ ചടപടപട
  നമ്മുടെ വായില്‍ ചടപട...................
  തിന്നാലും തിന്നാലും മതി വരില്ലല്ലോ
  ത്ന്നതിരുന്നാലും കൊതിതീരില്ലല്ലോ
  ആണുങ്ങള്‍ക്കും തിന്നാം പെണ്ണുങ്ങള്‍ക്കും തിന്നാം
  വിറ്റാമിന്‍ എയുണ്ട്.... ബീയുണ്ട് സീ......യുണ്ട് ............................
  ഹുര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍
  ....
  നിങ്ങളുടെ
  ബാലേട്ടന്‍

 3. അയ്യെടാ ...പരിപ്പ് വടയില്‍ ഒതുങ്ങില്ലാ കോടിപതി ആയാല്‍ ബാലേട്ടാ.....ഓരോ കട്ടന്‍ കൂടെ വേണം :)
  ആശ്വാസമായി മലയാളം എഴുതാന്‍ സാധിക്കുന്നതില്‍......
  ഇനി എല്ലാരും എഴുതി തുടങ്ങും എന്നാണു വിശ്വാസം :)
  ബാലേട്ടന്‍ തുടങ്ങിയതിനാല്‍ ഞാനും കൂടെ കൂടാം...എഴുതാന്‍ അല്ലാട്ടോ...രഘുവിനെ പോലെ അഭിപ്രായം എഴുതാന്‍...

 4. TKS

  I FEEL VERY EASY NOW TO EXPRESS MY OWN, OTHERS AND IMAGINARY STORIES , THAT'S THE REASON IT APPEARED IN FEW MINUTES, DIRECT FROM HEART TO PAPER, WITHOUT ANY SECOND THOUGHT.

  YOU MAY EXPECT MORE IF TIME PERMITS.

  BEST WISHES

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive