ദുബായ് ഗ്ലോബല്‍ വില്ലേജ് തുടങ്ങി : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, October 21, 2012

ദുബായ് ഗ്ലോബല്‍ വില്ലേജ് തുടങ്ങി

ദുബായ്* ഈ വര്‍ഷത്തെ ഗ്ലോബല്‍ വില്ലേജ് ഇന്നു മുതല്‍ (21/10/2012) ആരംഭിക്കും. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പവിലിയനുകള്‍കൂടി ചേര്‍ത്ത് മൊത്തം 65-ലേറെ രാജ്യങ്ങള്‍ പങ്കെടുക്കും. 2013 മാര്‍ച്ച് 31 വരെ നീളും. ചരിത്രത്തിലാദ്യമായി 161 ദിവസം നീളുന്ന മേളയില്‍ സാധാരണദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ 12 വരെയും അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി ഒരു മണിവരെയുമായിരിക്കും പ്രദര്‍ശന സമയം. 

ഉദ്ഘാടന ദിവസമായ ഇന്ന് പ്രവേശനം സൗജന്യമാണ്. നവംബര്‍ രണ്ടു വരെ നീളുന്ന ഈദ് ആഘോഷ വേളയില്‍ വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ രണ്ടുവരെ ആയിരിക്കും പ്രദര്‍ശന സമയം. ഈദ് ഇന്‍ ദുബായ് ദിനങ്ങളില്‍ തിങ്കളാഴ്ചകളിലെ കുടുംബ പ്രവേശനദിവസം എല്ലാവര്‍ക്കും പ്രവേശനം നല്‍കും.

12 പ്രതിവാര നറുക്കെടുപ്പുകളിലൂടെ 12 ഷെവര്‍ലെ കമാറോ കാറുകള്‍ സമ്മാനമായി നല്‍കും. 10 ദിര്‍ഹം വീതമുള്ള ഓരോ ടിക്കറ്റിനും മൂന്നു കൂപ്പണുകള്‍ വീതംനല്‍കും. നവംബര്‍ രണ്ടു മുതലാണ് നറുക്കെടുപ്പു തുടങ്ങുന്നത്. യുഎഇയുടെ ചരിത്രവുംവളര്‍ച്ചയും പ്രതിപാദിക്കുന്ന ത്രീഡി ഷോയാണ് ഇത്തവണ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം മെഹന്ദി മസ്തി മസാല എന്നപേരില്‍ പ്രത്യേക ബോളിവുഡ് പരിപാടിയുമുണ്ടാകും. 

ഇത്തവണ,ഓസ്ട്രിയ, ബസ്രീല്‍, ഗ്രീസ്, ഹോങ് കോങ്, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളാണ് പുതുതായി  എത്തുന്നത്. പവിലിയനുകള്‍ 36 എണ്ണമായിരിക്കും. ഖലീഫബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷനു പ്രത്യേക പവിലിയനുണ്ടാകും


News Credit
malayala_manorama_logo

About the News

Posted on Sunday, October 21, 2012. Labelled under , . Feel free to leave a response

1 comments for "ദുബായ് ഗ്ലോബല്‍ വില്ലേജ് തുടങ്ങി"

  1. ചാന്‍സുകള്‍ കൂടി കൂടി വരുന്നു
    ഇത്തവണ ശരിക്കും മുറുകി പിടിക്കണം
    ചുളുവില്‍ ഒന്നടിച്ചാലോ.............................................
    എന്നിട്ട് വേണം ആനപുറത്ത് ഒന്ന് കേറാന്‍ വെറുതെ, ലോകം മുഴുവന്‍ ഒരു രൌണ്ടടി...ആര്‍ക്കെങ്കിലും കൂടെ വരാം ഒരു മാസം ഫ്രീ ലോകം ചുറ്റല്‍ ഈ ഓഫര്‍ എങ്ങിനെ

    നന്മകള്‍ നേരുന്നു
    Balji

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive