Dubai RTA Green Bus : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, October 22, 2012

Dubai RTA Green Bus

ദുബായ്* പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിനു മുന്നോടിയായി ആര്‍ടിഎ 'ഗ്രീന്‍ ബസ് പുറത്തിറക്കി. ഒരു വര്‍ഷത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച ശേഷം ഇതു വ്യാപിപ്പിക്കുമെന്ന് ആര്‍ടിഎ സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് ഗവേണന്‍സ് സിഇഒ അബ്ദുല്‍ മൊഹ്‌സന്‍ ഇബ്രാഹിം യൂനുസ് അറിയിച്ചു.

പരിസ്ഥിതി സൗഹൃദ ബയോഡീസല്‍ നിര്‍മാതാക്കളായ എസ്.എസ്.ലൂത്ത ഗ്രൂപ്പും യുനൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ചാണ് ബസ് ഇറക്കിയിരിക്കുന്നത്. ഉപയോഗിച്ച ഭക്ഷ്യ എണ്ണയില്‍ നിന്നുല്‍പാദിപ്പിക്കുന്ന ബയോ ഡീസലാണ് ബസില്‍ ഉപയോഗിക്കുന്നത്. ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫേറ്റ്‌സ് എന്നിവ കുറഞ്ഞ അളവിലേ ഇതു പുറന്തള്ളുകയുള്ളൂ. ബസിലെ ലൈറ്റുകള്‍ സൗരോര്‍ജം കൊണ്ടാണു കത്തിക്കുക. എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. കൃത്യമായ മെയിന്റനന്‍സും പ്രത്യേക തരം റീട്രെഡിങുമാണ് ടയറുകള്‍ക്കായി ചെയ്യുന്നത്. കാര്‍ബണ്‍ ഫുട്പ്രിന്റ് 25% കുറയ്ക്കുകയെന്നതാണ് ലക്ഷ്യം.

നിലവില്‍ ദുബായില്‍ 100 സ്‌കൂള്‍ ബസുകള്‍ ബയോ ഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്ന് എസ്.എസ്.ലൂത്ത ഗ്രൂപ്പ് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സാമൂഹിക ജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുന്‍പന്തിയിലാണ് എസ്.എസ്.ലൂത്ത ഗ്രൂപ്പ്. കമ്പനി വാഹനങ്ങളിലൊക്കെ ബയോ ഇന്ധനമാണ് ഉപയോഗിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമുള്ള ഹരിത വികസനത്തിനുള്ള യുഎഇ പദ്ധതി അനുസരിച്ചാണിതെന്ന് ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. പരമ്പരാഗത രീതിയിലുള്ള ഇന്ധനത്തിന്റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം രീതികളിലേയ്ക്കു മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇബ്രാഹിം യൂനുസ് പറഞ്ഞു.

ബസിന്റെ ഉള്‍ഭാഗവും മറ്റും നിര്‍മിച്ചതും പരിസ്ഥിതി സൗഹൃദ പുനഃരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ്. ആര്‍ടിഎയുടെ മറ്റു ബസുകളും നിലവില്‍ ലഭ്യമായ ഏറ്റവും പരിസ്ഥിതി സൗഹൃദ എന്‍ജിനുകളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ടിഎ ബസുകളില്‍ ഡീസല്‍ വെയിസ്റ്റ് ഇല്ലെന്നു തന്നെ പറയാം.
വിവിധ റൂട്ടുകളില്‍ ബസ് ഓടിച്ച ശേഷം കൂടുതല്‍ ബസുകളും മറ്റു പൊതുഗതാഗത വാഹനങ്ങളും ഇറക്കാനാണ് ഉദ്ദേശം.

എസ്.എസ്.ലൂത്ത ഇന്റര്‍നാഷനല്‍ സിഇഒ യൂസഫ് സയീദ് ലൂത്ത, യുഎന്‍ഇപി പ്രതിനിധി മേരി ദാഹിര്‍ കോര്‍തേ, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി ഡയറക്ടര്‍ ഓഫ് ബസസ് അഹ്മദ് മുഹമ്മദ് അല്‍ ഹമ്മാദി തുടങ്ങിയവരും കാര്യങ്ങള്‍ വിശദീകരിച്ചു.

News Credit: malayala_manorama_logo

About the News

Posted on Monday, October 22, 2012. Labelled under , , . Feel free to leave a response

0 comments for "Dubai RTA Green Bus"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive