ഈ സ്പന്ദനം നിലനിൽക്കാൻ വേണ്ടത് മുൻകരുതൽ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, October 09, 2012

ഈ സ്പന്ദനം നിലനിൽക്കാൻ വേണ്ടത് മുൻകരുതൽ

ഹൃദയം ശരീരത്തിലെ രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന ഒരു പമ്പാണ്. സാധാരണ ഗതിയിൽ മിനിറ്റിൽ 70 മുതൽ 100 വരെ പ്രാവശ്യം ഇത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ജീവൻ നിലനിറുത്തുന്നതിലുപരി, ആത്മാവ്, മനസ്, സ്നേഹം, വികാരം എന്നിവയ്ക്കൊക്കെ നാം കൊടുക്കുന്ന വേറൊരു നാമം കൂടിയാണ് ഹൃദയം.

മനുഷ്യശരീരത്തിൽ ഏറ്റവും ആദ്യം അനങ്ങിത്തുടങ്ങുന്നതും മരണത്തിൽ ഏറ്റവും അവസാനം അണയുന്നതും ഹൃദയം തന്നെയാണ്.

ഹൃദ്രോഗസാധ്യതഇന്ത്യയിലെ ജനങ്ങളിൽ അഞ്ച് ശതമാനം പേരെങ്കിലും വിവിധതരത്തിലുള്ള ഹൃദയ രക്തധമനിപരമായ അസുഖത്താൽ കഷ്ടപ്പെടുന്നവരാണെന്നാണ് കണക്കുകൾ. നഗരപ്രദേശങ്ങളിൽ അത് 20 ശതമാനം വരെയാണെന്നതാണ് സത്യാവസ്ഥ. പാശ്ചാത്യരാജ്യങ്ങളുടേതെന്ന് നാം കരുതിയിരുന്ന ഹൃദ്രോഗം ഇന്ന് നമുടെ നാടിനെ ആകമാനം വ്യാപിച്ചിരിക്കുകയാണ്.

ഏഷ്യൻ രാജ്യങ്ങളിൽ ഹൃദ്രോഗം യുവാക്കളെ കൂടുതലായി ബാധിക്കുന്നു എന്നതാണ് മറ്റൊരു. പാശ്ചാത്യ രാജ്യങ്ങളെക്കാൾ ഹൃദ്രോഗം ഏകദേശം 10 വയസ് മുൻപ് ഏഷ്യാക്കാരിൽ ആരംഭിക്കുന്നു. നമ്മുടെ രാജ്യത്ത് 35 മുതൽ 45 വയസ് വരെയുള്ള പ്രായത്തിനിടയിൽ ഹൃദ്രോഗം വന്ന് മരിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്.

ഹൃദ്രോഗം വിവിധ തരംഹൃദ്രോഗം പ്രധാനമായും തരത്തിലാണുള്ളത്.
ഹൃദയ രക്തധമനികൾക്കുണ്ടാകുന്ന തടസങ്ങൾ (കൊറോണി ആർട്ട് ഡിസീസ്), ഹൃദയത്തിലെ വാൽവുകളുടെ അസുഖം (വാൽവുലാർ ഹാർട്ട് ഡിസീസ്), ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ (കൺജനീറ്റൽ ഹാർട്ട് ഡിസീസ്).

ഹൃദയ രക്തധമനികളുടെ അസുഖങ്ങൾ
ഈ കാലഘട്ടങ്ങളിൽ ഹൃദ്രോഗം എന്ന് പറയുന്നത് ഹൃദയത്തിലെ രക്തധമനികളിൽ ഉണ്ടാകുന്ന അസുഖങ്ങളാണ്. ഹൃദയത്തിലെ മാംസപേശികൾക്ക് ആവശ്യമായ രക്തം നൽകുന്ന മൂന്ന് രക്തധമനികളാണുള്ളത്. അവയെ കൊറോണറി രക്തധമനികൾ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ ഹൃദയത്തിന്റെ ഇടതു വശത്ത് രണ്ടും വലതുവശത്ത് ഒന്നും ധമനികളാണ് ഉള്ളത്. രക്തധമനികളിലൂടെ പ്രവഹിക്കുന്ന രക്തം ഹൃദയപേശികൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു. വിവിധ കാരണങ്ങളാൽ ഊ ധമനികളിൽ വിവിധ ശതമാനത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. വീടുകളിൽ ടാപ്പിൽ വെള്ളമെത്തിക്കുന്ന പൈപ്പുകളിൽ ഉണ്ടാകുന്ന തുരുമ്പുപോലെ രക്തധമനികളുടെ ഉള്ളിൽ അടിയുന്ന അമ്ളവും, രക്തക്കട്ടകളും കാത്സ്യവുമെല്ലാം രക്തപ്രവാഹത്തെ തടസപ്പെടുത്താം. പൂർണമായി തടസമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കും.

രക്താതി സമ്മർദ്ദംരക്തസമ്മർദ്ദം 140/90 മില്ലിമീറ്ററിൽ കൂടിയാൽ അത് അപകടത്തിന് കാരണമാകും. രണ്ടുതരത്തിലുള്ള സമ്മർദ്ദമാണ് കാണുന്നത്. പ്രൈമറിയും സെക്കൻഡറിയും പ്രൈമറി രക്താതിസമ്മർദ്ദത്തിന്റെ കാരണങ്ങൾ വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
നമ്മുടെ പ്രായവും രക്തസമ്മർദ്ദവും തമ്മിലും ചില ബന്ധങ്ങളുണ്ട്. ലഹരി കൂടുതലായി ഉപയോഗിക്കുന്നവരിലും മാനസിക സംഘർഷം അമിതമായി അനുഭവിക്കുന്നവരിലും ഗർഭിണികളിലും രക്താതിസമ്മർദ്ദം കാണുവാനുള്ള സാധ്യത കൂടുതലാണ്. രക്താതി സമ്മർദ്ദം ഹൃദ്രോഗം പോലെതന്നെ തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളിലേക്കുള്ള രക്തധമനികളെയും ബാധിക്കും.

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മധ്യവയസ്ക്കരിൽ 20 ശതമാനം പേരും രക്താതിസമ്മർദ്ദത്തിനടിമകളാണ്. ശരിയായ ഭക്ഷണ രീതി, ജീവിതക്രമീകരണം, വ്യായാമം എന്നിവവഴി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കുവാനും കഴിയും.

news source:news.keralakaumudi 

About the News

Posted on Tuesday, October 09, 2012. Labelled under , . Feel free to leave a response

0 comments for "ഈ സ്പന്ദനം നിലനിൽക്കാൻ വേണ്ടത് മുൻകരുതൽ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive