പൊതുവാഹനങ്ങളില്‍ ആകട്ടെ ഇന്നത്തെ യാത്ര .. : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, October 31, 2012

പൊതുവാഹനങ്ങളില്‍ ആകട്ടെ ഇന്നത്തെ യാത്ര ..

ദുബായ് * പൊതുഗതാഗത ദിനമായ ഇന്ന് (നവംബര്‍ ഒന്ന്)സ്വകാര്യ വാഹനങ്ങള്‍ വിട്ടു പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താന്‍ ആര്‍ടിഎ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ആര്‍ടിഎയുടെ നേതൃത്വത്തില്‍ പൊതുഗതാഗത ദിനം ആചരിക്കുന്നത്. നോല്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും നാളെ ബസുകള്‍, മെട്രോ, വാട്ടര്‍ ബസ് എന്നിവയില്‍ സൗജന്യ യാത്ര ലഭ്യമാകും. ഇതോടനുബന്ധിച്ച് മെട്രോ സ്‌റ്റേഷനുകള്‍, അല്‍സീഫ് റോഡ്, അല്‍ ഗുബൈബ ബസ് സ്‌റ്റേഷന്‍, ആര്‍ടിഎ ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഐ പാഡുകള്‍, ബൈക്കുകള്‍, നോല്‍ കാര്‍ഡുകള്‍ എന്നിവയാണു പൊതുജനങ്ങള്‍ക്കു സമ്മാനമായി നല്‍കുകയെന്ന് ആര്‍ടിഎ ഡപ്യൂട്ടി ഹെഡ് ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന്റെ ആരോഗ്യകരമായ വശങ്ങള്‍ക്കാണ് ഇത്തവണത്തെ ദിനാചരണ പരിപാടികളില്‍ മുന്‍തൂക്കം നല്‍കുന്നത്.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് ദുബായ് ഹെല്‍ത്ത്‌കെയര്‍ സിറ്റി മെട്രോ സ്‌റ്റേഷനിലും എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനല്‍ മെട്രോ സ്‌റ്റേഷനിലും ബോധവല്‍ക്കരണ സെമിനാറും അല്‍ഗുബൈബ ബസ് സ്‌റ്റേഷനില്‍ രക്തദാന ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്. രക്തം ദാനം ചെയ്യുന്ന ആദ്യ 100 പേര്‍ക്ക് സൗജന്യ നോല്‍ കാര്‍ഡുകള്‍ നല്‍കും. പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത് എങ്ങനെ ആരോഗ്യദായകമാകുമെന്നതു സംബന്ധിച്ചു ജീവനക്കാര്‍ക്ക് ആര്‍ടിഎ ക്ലാസ് സംഘടിപ്പിച്ചിരുന്നു.

പരിപാടികള്‍ വ്യത്യസ്തവും വിജ്ഞാനപ്രദവും ആഹ്ലാദകരവുമാകുമെന്ന് ഉറപ്പു വരുത്തിയതായി ഹുസൈന്‍ അല്‍ബന്ന അറിയിച്ചു. അല്‍സീഫ് സ്ട്രീറ്റില്‍ നാടോടി കലാകാരന്മാരുടെ കലാപരിപാടികളും ദുബായിലെ പൊതുഗതാഗത സംവിധാനം പരിചയപ്പെടുത്തുന്ന ഷോയും ഉണ്ടാകും. പൊതുജനങ്ങള്‍ക്കായി വിവിധയിടങ്ങളില്‍ പ്രശ്‌നോത്തരി നടത്തി ഐപാഡുകളും ബൈക്കുകളും നോല്‍കാര്‍ഡുകളും നല്‍കും.


News & Photo Credit
 malayala_manorama_logo

About the News

Posted on Wednesday, October 31, 2012. Labelled under , . Feel free to leave a response

1 comments for "പൊതുവാഹനങ്ങളില്‍ ആകട്ടെ ഇന്നത്തെ യാത്ര .."

  1. നല്ല ആശയം തന്നെ. ഓള്‍ ദ ബെസ്റ്റ്!

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive