നവരാത്രി മഹോത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, October 15, 2012

നവരാത്രി മഹോത്സവം



(click on the notice to enlarge it)

ഊരകം : അമ്മത്തിരുവടി ക്ഷേത്രത്തില്‍ പ്രസിദ്ധമായ കുലവാഴവിതാനം ഒക്ടോബര്‍ 22ന് ദുര്‍ഗ്ഗാഷ്ടമി പൂജവെപ്പ്ദിനത്തില്‍ നടക്കും. കേരളത്തില്‍ ലഭ്യമായ വിവിധ വാഴപ്പഴക്കുലകള്‍ പൂര്‍ണ്ണപിണ്ടിയോടെ അലങ്കരിക്കുന്ന ആകര്‍ഷകമായ ചടങ്ങ് ഈ ക്ഷേത്രത്തില്‍ കാലങ്ങളായി നടന്നുവരുന്നു.


  • നവരാത്രി മഹോത്സവം 15ന് തുടങ്ങും. വൈകീട്ട് 6.30ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍ യുവ സംഗീതസംവിധായകന്‍ രതീഷ് വേഗ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, 


  • 16ന് രാവിലെ 5ന് സാരസ്വതയജ്ഞം, 8ന് ശ്രീവലയാധീശ്വരി സംഗീതോത്സവം, വൈകീട്ട് 5.30ന് വയലിന്‍കച്ചേരി, സംഗീതക്കച്ചേരി, 


  • 17ന് രാവിലെ ശ്രീവലയാധീശ്വരി സംഗീതോത്സവം, വൈകീട്ട് പഞ്ചരത്‌ന കീര്‍ത്തനാലാപനം, 8ന് ചാക്യാര്‍കൂത്ത്, 


  • 18ന് വൈകീട്ട് നൃത്തനൃത്യങ്ങള്‍, സംഗീതക്കച്ചേരി, 


  • 19നും 20നും വൈകീട്ട് നൃത്തനൃത്യങ്ങള്‍.


  • 21ന് കൊല്ലം പ്രണവം തിയ്യറ്റേഴ്‌സിന്റെ കാക്കാരശ്ശി നാടകം, 


  • 22ന് പൂജവെപ്പ്, കുലവാഴവിതാനം, വൈകീട്ട് തിരുവോണംപാട്ട്, ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയത്തിന്റെ ബാലെ 'ശാകുന്തളം'. 


  • 23ന് മഹാനവമി മഹോത്സവം. വൈകീട്ട് 7ന് ഭക്തിഗാനമേള, 


  • 24ന് വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തല്‍.വൈകീട്ട് 6ന് കാണിപ്പയ്യൂര്‍ കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും.


നവരാത്രിയോടനുബന്ധിച്ച് നടപ്പുരയില്‍ കുലവാഴ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രോപദേശക സമിതിയുമായി ബന്ധപ്പെടണമെന്ന് ജോ. സെക്രട്ടറി അജു കൊമ്പത്ത് അറിയിച്ചു.

About the News

Posted on Monday, October 15, 2012. Labelled under , . Feel free to leave a response

0 comments for " നവരാത്രി മഹോത്സവം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive