ഊരകം ക്ഷേത്രത്തില്‍ സംഗീതോത്സവം തുടങ്ങി : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, October 17, 2012

ഊരകം ക്ഷേത്രത്തില്‍ സംഗീതോത്സവം തുടങ്ങി


ചേര്‍പ്പ്: ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ നവരാത്രിയാഘോഷത്തിന്റെ ഭാഗമായുള്ള ശ്രീ വലയാധീശ്വരി സംഗീതോത്സവം തുടങ്ങി. പെരുവനം ശങ്കരനാരായണമാരാര്‍ ഇടയ്ക്ക വായിച്ച് ദേവീകൃഷ്ണയുടെ അഷ്ടപദിയോടെയായിരുന്നു തുടക്കം. നൂറോളം പേര്‍ ആദ്യദിനത്തില്‍ സംഗീതോത്സവത്തില്‍ പങ്കെടുത്തു. കുറ്റംപിള്ളി ദുര്‍ഗ്ഗാപ്രസാദിന്റെ വയലിന്‍ കച്ചേരി, ഡോ.രേഖാ മേനോന്റെ സംഗീതക്കച്ചേരി എന്നിവയുണ്ടായി.


ബുധനാഴ്ച രാവിലെ സംഗീതോത്സവം തുടരും. വൈകീട്ട് 6ന് സമാപനം കുറിച്ച് തൃശ്ശൂര്‍ എം.രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാപാലനം നടക്കും



news source; Mathrubhumionline & photo credit: Sreekanth Gopinath - Gopur 

About the News

Posted on Wednesday, October 17, 2012. Labelled under , . Feel free to leave a response

1 comments for "ഊരകം ക്ഷേത്രത്തില്‍ സംഗീതോത്സവം തുടങ്ങി"

  1. വെരി നൈസ്. ഇതിന്‍റെയൊക്കെ വീഡിയോ ഇവിടെ കാണാന്‍ വകുപ്പ് ഉണ്ടോ? ചെറിയ ചെറിയ വീഡിയോ അയാലും മതി ഒന്ന് എത്തി നോക്കാന്‍.!!

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive