നന്മയുടെ പാഠവുമായി ചേര്‍പ്പ് സിഎന്‍എന്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, October 15, 2012

നന്മയുടെ പാഠവുമായി ചേര്‍പ്പ് സിഎന്‍എന്‍

ചേര്‍പ്പ് * ലോക കാഴ്ചദിനത്തില്‍ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപക-അനധ്യാപകരും നേത്രദാന സമ്മതപത്രം നല്‍കി കാരുണ്യത്തിന്റെ വേറിട്ട കാഴ്ചയായി. അഞ്ഞൂറോളം നേത്രദാന സമ്മതപത്രങ്ങള്‍ പ്രധാന അധ്യാപിക കെ. സുനിതാഭായ് തൃശൂര്‍ ഡിഎംഒ വീനസിന് കൈമാറി. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചു നേത്രപരിശോധന ക്യാംപും നടത്തിയിരുന്നു.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.ഐ. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. ശശികുമാര്‍, പഞ്ചായത്ത് അംഗം ലില്ലി ഔസേപ്പ്, നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ പാറയിന്മേല്‍, ശാന്തകുമാരി, പിടിഎ പ്രസിഡന്റ് കെ.എം. ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്റ് എ.ആര്‍. രഘുദാസ്, എംപിടിഎ പ്രസിഡന്റ് സാമ്പിറ ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ കെ.വി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

News Credit  & thanks : Manorama Online

About the News

Posted on Monday, October 15, 2012. Labelled under , . Feel free to leave a response

1 comments for "നന്മയുടെ പാഠവുമായി ചേര്‍പ്പ് സിഎന്‍എന്‍ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive