തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 16 മുതല്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, October 09, 2012

തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 16 മുതല്‍



ചേര്‍പ്പ്: തിരുവുള്ളക്കാവ് ധര്‍മശാസ്ത ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 16ന് തുടങ്ങും. വൈകിട്ട് 6ന് ഐജി എസ്. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 7ന് തായമ്പക, മോഹിനിയാട്ടം, കെ.പി. നന്ദിപുലവും സംഘവും അവതരിപ്പിക്കുന്ന കുറത്തിയാട്ടം, നൃത്തനൃത്യങ്ങള്‍. 17ന് വൈകിട്ട് 6ന് മാജിക്‌ഷോ, തായമ്പക, മൃദംഗമേള, തിരുവനന്തപുരം സൗപര്‍ണികയുടെ നാടകം 'അയല്‍ക്കാരന്റെ വീട്'. 18ന് വൈകിട്ട് 6.15ന് ഭരതനാട്യം, പ്രസാദ് ഞെരുവുശ്ശേരിയുടെ 'മ്യൂസിക്കല്‍ ഫ്യൂഷന്‍', തായമ്പക, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍, മോഹിനിയാട്ടം.

19ന് വൈകിട്ട് 6ന് മോഹിനിയാട്ടം, തായമ്പക, നൃത്തം, കൈകൊട്ടിക്കളി, ഭരതനാട്യം, പുല്ലാങ്കുഴല്‍വാദനം, ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍. 20ന് വൈകിട്ട് 6ന് പുല്ലാങ്കുഴല്‍ വാദനം, 6.30ന് പെരുവനം ശങ്കരനാരായണന്‍ മാരാരുടെ ശിഷ്യന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റം, സംഗീതക്കച്ചേരി, കൊല്ലം അനശ്വര തീയ്യറ്റേഴ്‌സിന്റെ നാടകം 'മഞ്ഞ് പെയ്യുന്ന മനസ്സ്'. 21ന് രാവിലെ 7 മുതല്‍ നവരാത്രി സംഗീതോത്സവം, ഉദ്ഘാടനം നടി ഊര്‍മ്മിള ഉണ്ണി, വൈകിട്ട് 6.30ന് തിരുവുള്ളക്കാവ് അനുഷ്ഠാന കലാപീഠം വിദ്യാര്‍ഥികളുടെ മേളം അരങ്ങേറ്റം, പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ കേളി.

22ന് പൂജവെപ്പ്, മഴമംഗലം അനുസ്മരണം, രാവിലെ 10 മുതല്‍ അഖില കേരള അക്ഷരശ്ലോക മത്സരം, വൈകിട്ട് 5.30ന് മഴമംഗലം അനുസ്മരണയോഗം, ദേവസ്വം സുവര്‍ണമുദ്ര സമ്മാനിക്കല്‍, തിരുവുള്ളക്കാവ് അനുഷ്ഠാന കലാപീഠം വിദ്യാര്‍ഥികളുടെ മേളം അരങ്ങേറ്റം, 6ന് ഭരതനാട്യം, നൃത്തനൃത്യങ്ങള്‍, കുച്ചിപ്പുടി. 23ന് രാവിലെ 8ന് ഭക്തിഗാനപരിപാടി, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വൈകിട്ട് നൃത്തസന്ധ്യ, പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ തായമ്പക, ഭരതനാട്യം, ഭക്തിഗാനമേള. 24ന് വിജയദശമി പുലര്‍ച്ചെ 4 മുതല്‍ എഴുത്തിനിരുത്ത്, വൈകിട്ട് 6.15ന് ത്രിബിള്‍ തായമ്പക എന്നിവയുണ്ടാകും.

ദേവസ്വം പ്രസിഡന്റ് ശിവദാസന്‍ നമ്പൂതിരി, സെക്രട്ടറി എ.എ. കുമാരന്‍, കണ്‍വീനര്‍, എം.എ. ഭാസ്‌കരന്‍, എക്‌സിക്യൂട്ടീവ് അംഗം പട്ടത്ത് രവീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

news source: mathrubhumionline 

About the News

Posted on Tuesday, October 09, 2012. Labelled under , . Feel free to leave a response

0 comments for " തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 16 മുതല്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive