ദന്തക്ഷയം ചെറുക്കാന്‍ വെളിച്ചെണ്ണ : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, September 05, 2012

ദന്തക്ഷയം ചെറുക്കാന്‍ വെളിച്ചെണ്ണ

ലണ്ടന്‍ *വെളിച്ചെണ്ണയ്ക്ക് ദന്തക്ഷയം ചെറുക്കാനാകുമെന്ന് പഠനം.സ്വാഭാവിക ആന്റിബയോട്ടിക്ക് ആയി വെളിച്ചെണ്ണ പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍. പല്ലിന് കേടുവരുത്തുന്ന മധുര പ്രേമികളായ സ്‌ട്രെപ്‌ടോകോക്കസ് ബാക്ടീരിയയ്‌ക്കെതിരെ പോരാടാന്‍ വെളിച്ചെണ്ണയ്ക്കു സാധിക്കും.

 ഈ സാഹചര്യത്തില്‍ ടൂത്ത് പേസ്റ്റിലും മൗത്ത് വാഷിലും വെളിച്ചെണ്ണ ഉള്‍പ്പെടുത്തണമെന്നാണ് ശാസ്ത്രജ്ഞരുടെ ശുപാര്‍ശ.വ്യവസായ നഗരങ്ങളില്‍ 60-90 ശതമാനം കുട്ടികള്‍ക്കും ഭൂരിഭാഗം മുതിര്‍ന്നവര്‍ക്കും പല്ലിനു കേടുണ്ടാകാറുണ്ടെന്ന് പഠനം പറയുന്നു.

വെളിച്ചെണ്ണ ചേര്‍ത്ത ടൂത്ത്‌പേസ്റ്റും മറ്റും ഉപയോഗിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനു നല്ലതാണ് - ഗവേഷണത്തിനു നേതൃത്വം നല്‍കിയ അയര്‍ലന്‍ഡിലെ അത്‌ലോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോ. ഡാമിയന്‍ ബ്രാഡി പറഞ്ഞു. പഠനം സൊസൈറ്റി ഫോര്‍ ജനറല്‍ മൈക്രോബയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു.

News Source: Manorama Online

About the News

Posted on Wednesday, September 05, 2012. Labelled under , . Feel free to leave a response

0 comments for "ദന്തക്ഷയം ചെറുക്കാന്‍ വെളിച്ചെണ്ണ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive