വിദ്യാര്‍ഥികളെ ആദരിച്ച് ചേര്‍പ്പില്‍ കുമ്മാട്ടികള്‍ ഇറങ്ങി : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, September 04, 2012

വിദ്യാര്‍ഥികളെ ആദരിച്ച് ചേര്‍പ്പില്‍ കുമ്മാട്ടികള്‍ ഇറങ്ങി



ചേര്‍പ്പ്: നാട്ടുകൂട്ടം കുമ്മാട്ടി സമിതിയുടെ അഞ്ചാം വാര്‍ഷികാഘോഷം മാതൃകാപരമായി. പത്തോളം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കിയായിരുന്നു കുമ്മാട്ടിക്കൂട്ടങ്ങള്‍ ഇറങ്ങിയത്.

ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ പുരസ്‌കാരവിതരണം നടത്തി. എം. സുജിത്ത്കുമാര്‍ അധ്യക്ഷനായി. വാര്‍ഡംഗം ഷൈലജ കൂളിയാട്ട്, പ്രൊഫ.സി.വി. കൃഷ്ണന്‍, ഗിരീഷ് പട്ടത്ത്, ദേവന്‍ പൈപ്പോത്ത്, സി. രഞ്ജിത്ത്, സഞ്ജയന്‍ പട്ടത്ത്, കെ.ആര്‍. രജീഷ്, ബിബിന്‍, ശബരിഗിരീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിശ്ചലദൃശ്യം, വാദ്യമേളം എന്നിവയോടെയായിരുന്നു കുമ്മാട്ടി. പുത്തന്‍കുളം ഭാഗത്തുനിന്ന് തുടങ്ങി ചേര്‍പ്പ് ഭഗവതീക്ഷേത്ര പരിസരത്ത് സമാപിച്ചു.

news source: mathrubhumionline 

About the News

Posted on Tuesday, September 04, 2012. Labelled under , , . Feel free to leave a response

0 comments for "വിദ്യാര്‍ഥികളെ ആദരിച്ച് ചേര്‍പ്പില്‍ കുമ്മാട്ടികള്‍ ഇറങ്ങി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive