റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 29, 2012

റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു



നെടുമ്പാശ്ശേരി: റദ്ദാക്കിയ എയര്‍ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചതോടെ ഗള്‍ഫിലേക്കുള്ള യാത്രാ നിരക്കുകള്‍ കുത്തനെ കുറഞ്ഞു. സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ആഴ്ചയില്‍ 107 സര്‍വീസായി.

കോഴിക്കോട്ടുനിന്ന് എയര്‍ ഇന്ത്യാഎക്‌സ്പ്രസ്സിന് ആഴ്ചയില്‍ 50 സര്‍വീസുണ്ട്. കൊച്ചിയില്‍ നിന്ന് 35 ഉം തിരുവനന്തപുരത്തു നിന്ന് 22 സര്‍വീസുമുണ്ട്.റദ്ദാക്കിയ സര്‍വീസുകളെല്ലാം പുനഃസ്ഥാപിച്ചതോടെ ദുബായിലേക്കും മറ്റും 6500 രൂപയ്ക്ക് എയര്‍ഇന്ത്യാ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാം. ഒക്ടോബര്‍ നാലിലെ തിരുവനന്തപുരം-ദുബായ് നിരക്ക് 6372 രൂപ മാത്രമാണ്. തിരുവനന്തപുരം-ഷാര്‍ജ നിരക്ക് 7947 രൂപയും. ഒക്ടോബര്‍ രണ്ടിലെ തിരുവനന്തപുരം-മസ്‌ക്കറ്റ് നിരക്ക് 7212 രൂപയാണ്.

ഒക്ടോബര്‍ 10 ലെ കൊച്ചി-ഷാര്‍ജ നിരക്ക് 9043 രൂപയാണ്. കൊച്ചി-ദുബായ് നിരക്ക് 7889 രൂപയും. കൊച്ചി-അബുദാബി നിരക്ക് 10408 രൂപയുമാണ്.ഒക്ടോബര്‍ 13 ലെ കോഴിക്കോട്-ഷാര്‍ജ നിരക്ക് 8996 രൂപ മാത്രമാണ്, ദുബായിലേക്ക് 9114 രൂപയും.ഒക്ടോബര്‍ പകുതിയോടെ ഗള്‍ഫിലേക്കുള്ള നിരക്കുകളെല്ലാം കുറയും.നവംബര്‍ അവസാനം വരെ ഗള്‍ഫിലേക്ക് കുറഞ്ഞ നിരക്കില്‍ തന്നെ യാത്ര ചെയ്യാനാകും. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ പലതും റദ്ദാക്കിയതിനാല്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രാ നിരക്ക് മൂന്നിരട്ടിയിലേറെ വര്‍ധിച്ചിരുന്നു.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് പല സര്‍വീസുകളും റദ്ദാക്കേണ്ടി വന്നത്. സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടു നിന്നും ദമാമിലേക്ക് നിത്യേന സര്‍വീസ് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യാ പി.ആര്‍.ഒ. എബി ജോര്‍ജ് പറഞ്ഞു.

news source: mathrubhumionline 

About the News

Posted on Saturday, September 29, 2012. Labelled under , . Feel free to leave a response

0 comments for "റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive