വീട്ടില്‍ അടുക്കും ചിട്ടയും : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, September 21, 2012

വീട്ടില്‍ അടുക്കും ചിട്ടയുംചില വീടുകള്‍ നമ്മളെ വല്ലാതെ മോഹിപ്പിക്കാറില്ലേ? കാരണം മറ്റൊന്നുമല്ല. വൃത്തിയും വെടിപ്പും അടുക്കുംചിട്ടയും തന്നെ. വീട്, അതില്‍ താമസിക്കുന്നവരുടെ മനസ്സിന്റെ കണ്ണാടിയാണെന്ന് മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞത് വെറുതെയല്ല. വീട്ടിലെ ഓരോ അംഗവും ഇക്കാര്യം ഓര്‍മയില്‍ വയ്ക്കേണ്ടതുണ്ട്.


ഒരുവൃത്തിയും മെനയുമില്ലാത്ത വീട്. ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? ചില വീടുകള്‍ അങ്ങനെയാണ്. എത്രവൃത്തിയാക്കിയാലും, അടുക്കിപ്പെറുക്കിവച്ചാലും തൃപ്തികിട്ടാത്തതുപോലെ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ കഴിയാറില്ല. ഒന്നിനും സമയമില്ലാത്തതുപോലെ. ഇന്നത്തെ വീട്ടമ്മയ്ക്ക് തിരക്കോട് തിരക്കാണ്. വീട്ടമ്മമാര്‍ ദിവസവും അല്‍പ്പം സമയവും മനസ്സും നീക്കിവച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. വീട്ടില്‍ അടുക്കും ചിട്ടയും വീട്ടിലെ ഓരോ മുറിയിലും വച്ചിട്ടുള്ള സാധനങ്ങള്‍ മുഴുവന്‍ അവിടെവേണ്ടതാണൊയെന്ന് ആദ്യം തീരുമാനിക്കുക. കാലഹരണപ്പെട്ടതും അനാവശ്യമാണെന്നും തോന്നുന്ന വസ്തുക്കള്‍ എടുത്തുമാറ്റുക. ഭാവിയില്‍ ഉപയോഗത്തിന് സാധ്യതയുണ്ടെന്ന് തോന്നുന്ന സാധനങ്ങള്‍ എവിടെയെങ്കിലും സൂക്ഷിച്ചുവയ്ക്കാം.പക്ഷേ, പ്രധാനപ്പെട്ട വസ്തുക്കള്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.

നിരന്തരം ആവശ്യമുള്ളവ എളുപ്പത്തില്‍ കിട്ടുന്നതരത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വീട്ടിലെ അംഗങ്ങള്‍ എന്നും ഉപയോഗിക്കാറുള്ള വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റും അലമാരകളിലും ഷെല്‍ഫുകളിലും അടുക്കിവച്ചാല്‍ത്തന്നെ ഒരുപാട് സ്ഥലം ലാഭിക്കാം. ഉപയോഗിച്ച വസ്ത്രങ്ങള്‍ അലക്കാനായി പലയിടങ്ങളിലായി ഇടാതെ പ്രത്യേകം ബക്കറ്റിലോ കാര്‍ബോര്‍ഡ് പെട്ടിയിലോ വയ്ക്കാം. മറ്റുളളവര്‍ കാണുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നത് പോലെതന്നെ പ്രാധാന്യമുള്ളതാണ് ആരുടെയും ശ്രദ്ധ പെട്ടെന്ന് പോകാത്ത സ്ഥലം അടുക്കിവയ്ക്കുന്നതും. വീട്ടില്‍ അടുക്കും ചിട്ടയും കൊണ്ടുവരാന്‍ അരമണിക്കൂര്‍ ദിവസവും നീക്കിവച്ചാല്‍ മതി. ഇത് വീട്ടമ്മയുടെ മാത്രം ജോലിയായി കാണാതെ കുടുംബത്തിലെ മറ്റംഗങ്ങളും പങ്കാളികളാകണം. കുറഞ്ഞപക്ഷം ഓരോരുത്തരും അവര്‍ ഉപയോഗിക്കുന്ന സ്ഥലം വൃത്തിയാക്കി വയ്ക്കണം. വൃത്തിയെക്കുറിച്ച് പ്രസംഗിച്ചത് കൊണ്ടാവില്ല. പ്രവൃത്തിയില്‍ കൊണ്ടുവരണം. വീട്ടിലെ കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടാണ് ഓരോന്നും പഠിക്കുക. ഇക്കാര്യം ഓര്‍മയില്‍വയ്ക്കുന്നത് നന്ന്. വീട്ടിലെ ഓരോമുറിയും വൃത്തിയായി സൂക്ഷിക്കുക.

അടുക്കളയും ഭക്ഷണം കഴിക്കുന്ന മുറിയുമൊക്കെ അതതുദിവസം തന്നെ വെടിപ്പായിവയ്ക്കണം. പാചകം ചെയ്യുമ്പോഴും വൃത്തിയും ചിട്ടയും ഉണ്ടാകണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പാത്രങ്ങള്‍ അപ്പോള്‍ത്തന്നെ കഴുകി അടുക്കിവയ്ക്കാം. നേരം വെളുത്തിട്ടാകട്ടെ എന്ന് കരുതരുത്. അടുക്കള വേസ്റ്റുകള്‍ കൂട്ടിവയ്ക്കാതെ അന്നന്ന് കളയുക. പൊട്ടിയ പഴയ സാധനങ്ങള്‍ എടുത്തുകളയാന്‍ ഒട്ടും മടിക്കേണ്ടതില്ല. അതുപോലെതന്നെ ഇലക്ട്രിസിറ്റി, ടെലിഫോണ്‍, മരുന്നുവാങ്ങിയ ബില്ലുകളൊക്കെ വര്‍ഷങ്ങളോളം എന്തിന് സൂക്ഷിച്ചുവയ്ക്കണം? പഴകിയ കീസ്സുകള്‍, പൊട്ടിയ കണ്ണാടി, മരുന്നിന്റെ കുപ്പികള്‍, സോപ്പിന്റെയും പേസ്റ്റിന്റെയും കവറുകള്‍ ഒക്കെ വീട്ടില്‍ സൂക്ഷിച്ചുവയ്ക്കണോ? ശുചിത്വം ശീലിക്കാം വീട് നിത്യവും തൂത്തുവാരുകയും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും തുടയ്ക്കേണ്ടതും അത്യാവശ്യമാണ്.


പാഴ്വസ്തുക്കള്‍ യഥാസമയം നീക്കംചെയ്യേണ്ടത് ശുചിത്വത്തിന്റെ ആദ്യപടിയാണ്. ആഹാരസാധനങ്ങള്‍, പച്ചക്കറിയുടെ ബാക്കി എന്നിവ ജൈവവളമായോ ബയോഗ്യാസ് ഉണ്ടാക്കാനോ ഉപയോഗിക്കാം. അനാവശ്യമായുള്ള കടലാസുകള്‍, തുണികള്‍ എന്നിവ കത്തിച്ചുകളയാം. പ്ലാസ്റ്റിക് കവറുകള്‍, ചാക്കുകള്‍ എന്നിവ സൂക്ഷിച്ചുവച്ചാല്‍ പിന്നീട് ഉപയോഗിക്കാം. എന്നാല്‍, ഈ ശേഖരം അധികമാകരുത്. വീട്ടില്‍ ചിലന്തിവലയും പൊടിയും അധികമാകാന്‍ വഴിയൊരുക്കും. പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിടാതെ ഉടനെ കഴുകിവൃത്തിയാക്കി യഥാസ്ഥാനത്ത് വയ്ക്കുക. മുറികളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയുള്ള വെയില്‍ കയറാന്‍ അനുവദിക്കുന്നത് നല്ലതാണ്.

news source: deshabhimanionline 

About the News

Posted on Friday, September 21, 2012. Labelled under , , . Feel free to leave a response

0 comments for "വീട്ടില്‍ അടുക്കും ചിട്ടയും "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive