സമ്മർദ്ദങ്ങൾക്കിടയിൽപാവം ഹൃദയം : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, September 02, 2012

സമ്മർദ്ദങ്ങൾക്കിടയിൽപാവം ഹൃദയം
പലതരംസമ്മർദ്ദങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നത്. സാമ്പത്തികം, അവഗണന, നിരാശ, ദാമ്പത്യം അങ്ങനെ പ്രശ്‌നകാരണങ്ങൾ നിരവധി. അതിനിടയിൽ രക്തസമ്മർദ്ദം കൂടിയായാലോ? രക്തസമ്മർദ്ദംരാഷ്‌ട്രീയ സമ്മർദ്ദം പോലെ തള്ളിക്കളയാവുന്നതല്ല. രാഷ്‌ട്രീയ സമ്മർദ്ദം ഭരണത്തെ താഴെയിറക്കും. രക്തസമ്മർദ്ദം കാര്യമായെടുത്തില്ലെങ്കിൽ നമ്മുടെ ഓഫീസ് പൂട്ടി താക്കോലെടുത്തിരിക്കും.

''രോഗംഉണ്ടാകുന്നതുവരെ ആരോഗ്യത്തിന്റെ വില അറിയുകയില്ല''

ആധുനികജീവിതശൈലീരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് രക്താതിസമ്മർദ്ദം. അഥവാ ഹൈപ്പർടെൻഷൻ. ഭാരതത്തിൽ രക്താദിസമ്മർദ്ദമുള്ളവരുടെ എണ്ണം അതിവേഗം കുടിക്കൊണ്ടിരിക്കുകയാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. 2000 ൽ 1182 ദശലക്ഷം രോഗികളുണ്ടായിരുന്നുവെങ്കിൽ 2025 ആകുമ്പോഴേക്കും അമിത രക്തസമ്മർദ്ദമുള്ളവരുടെ എണ്ണം 213.5 ദശലക്ഷം ആകുമെന്നാണ് സൂചന.

നിയന്ത്രണാധീനമല്ലാത്ത രക്തസമ്മർദ്ദം ഗുരുതരമായ പല ഭവിഷ്യത്തുകൾക്കും കാരണമാകുന്നു. അമിത രക്തസമ്മർദ്ദമുള്ളവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത 3 മടങ്ങ് വരെ കൂടുതലാണ്. ഹൃദയത്തിന്റെ പ്രവർത്തനമാന്ദ്യത്തിനുള്ള സാധ്യത 6 മടങ്ങും പക്ഷാഘാതത്തിനുള്ള സാധ്യത 4 മ‌ടങ്ങും രക്താദിസമ്മർദ്ദമുള്ളവരിൽ കൂടുതലാണ്. രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിച്ചും പ്രതിരോധ നടപടികളിലൂടെ ഒഴിവാക്കിയും ഈ സങ്കീർണതകളെ തടയുവാൻ സാധിക്കും.

ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ഒഴുകിയെത്തുന്നത് സിരകളിലൂടെയും ധമനികളിലൂടെയുമാണ്. മനുഷ്യശരീരത്തിലെ രക്തത്തിന്റെ 64 ശതമാനവും സിരകളിലൂടെയാണ് ഒഴുകുന്നത്. ഹൃദയം സങ്കോചിക്കുമ്പോൾ പമ്പു ചെയ്യപ്പെടുന്ന ശുദ്ധരക്തം ധമനികളിലൂടെ മറ്റവയവങ്ങളിലേക്ക് എത്തിച്ചേരുന്നു. അവിടെ നിന്ന് സ്വീകരിക്കുന്ന അശുദ്ധ രക്തം സിരകളിലൂടെ തിരികെ ഹൃദയത്തിലെത്തിച്ചേരുകയും ചെയ്യുന്നു. രകത്ക്കുഴലുകളിൽ കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളിൽ ചെലുത്തുന്ന മർദ്ദത്തെയാണ് രക്തസമ്മർദ്ദം എന്നുപറയുന്നത്.

ഹൃദയം ങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദ്ദത്തെ സിസ്റ്റോളിക് മർദ്ദമെന്നു പറയുന്നു. ഇതാണ് ധമനികളിലെ ഏറ്റവും കൂടിയ മർദ്ദം. പ്രായപൂർത്തിയായ ആരോഗ്യവാനായ ഒരാളിൽ ഇത് 100 മുതൽ 140 മി.മി. മെർക്കുറി വരെയായിരിക്കും. ഹൃദയം വികസിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന മർദ്ദമാണ് ഡയസ്റ്റോളിക് മർദ്ദം. ഇത് ധമനികളിലെ ഏറ്റവും കുറഞ്ഞ മർദ്ദമാണ്. പ്രായപൂർത്തിയായ ഒരാളിൽ ഇത് 60 മുതൽ 90 വരെ ആയിരിക്കും. ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നത് 120/80 മി.മ്ര. മെർക്കുറി എന്നാണ്.

രക്തസമ്മർദ്ദത്തെസാധാരണഗതിയിൽ നിയന്ത്രിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ഹൃദയം സങ്കോചിക്കുമ്പോൾ പുറത്തേക്ക് പമ്പു ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്. ഇത് കൂടുമ്പോൾ രക്തസമ്മർദ്ദവും കൂടുന്നു. രക്തധമനികളുടെ വികാസസങ്കോച കഴിവാണ് രണ്ടാമത്തെ ഘടകം. രക്തധമനികളുടെ വഴക്കം കുറഞ്ഞ്, കൂടുതൽ കട്ടിയുള്ളതായി മാറുമ്പോൾ രക്തപ്രവാഹത്തിന് തടസം നേരിടുന്നു. ഇതാണ് പ്രായമാകുമ്പോൾ രക്തക്കുഴലുകളിലുണ്ടാകുന്ന ജലാവസ്ഥ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാൻ കാരണം. ഇത്രയും സാമാന്യമായി അറിഞ്ഞിരുന്നാൽ രക്തസമ്മർദ്ദത്തെ ഭയക്കേണ്ട.

news credit: news.keralakaumudi 

About the News

Posted on Sunday, September 02, 2012. Labelled under , . Feel free to leave a response

0 comments for "സമ്മർദ്ദങ്ങൾക്കിടയിൽപാവം ഹൃദയം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive