ഐഐടി-ജെഎഎം ഇപ്പോള്‍ അപേക്ഷിക്കാം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, September 21, 2012

ഐഐടി-ജെഎഎം ഇപ്പോള്‍ അപേക്ഷിക്കാംഐഐടികളില്‍ എംഎസ്സി കോഴ്സുകള്‍ക്കും, ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്സിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റി (ജാം 2013)ന് സെപ്തംബര്‍ 20 മുതല്‍ അപേക്ഷിക്കാം. 2013 ഫെബ്രുവരി 10നാണ് പരീക്ഷ. യോഗ്യത: ബിഎസ്സിക്ക് മെയിനും സബ്സിഡിയറികളും ഭാഷയ്ക്കും ചേര്‍ന്ന് മൊത്തം കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പരിഗണിക്കാന്‍ ഫസ്റ്റ്ക്ലാസ് മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 55 ശതമാനവും.

ബയോളജിക്കല്‍ സയന്‍സ്, ബയോടെക്നോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ജിയോളജി, ജിയോഫിസിക്സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ ഒമ്പതു പേപ്പറുകളില്‍ പരീക്ഷകളുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ഒന്നോ/രണ്ടോ പേപ്പര്‍ പരീക്ഷകള്‍ക്ക് തെരഞ്ഞെടുക്കാം. രണ്ടാമത്തെ പേപ്പറിന് അഡീഷണല്‍ ഫീസ് അടയ്ക്കണം. ഓരോ ഐഐടിയിലെയും എംഎസ്സി കോഴ്സുകളും അവയ്ക്ക് ബാധകമായ ടെസ്റ്റ് പേപ്പറും വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.http://gate.iitd.ac.in/jam/index.html വെബ്സൈറ്റിലൂടെ സെപ്തംബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫോറത്തിലും അപേക്ഷിക്കാം.

news source:deshabimanionline

About the News

Posted on Friday, September 21, 2012. Labelled under , . Feel free to leave a response

0 comments for "ഐഐടി-ജെഎഎം ഇപ്പോള്‍ അപേക്ഷിക്കാം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive