ബുര്‍ ദുബായ് പാസ്പോര്‍ട്ട് കേന്ദ്രത്തിനു സ്ഥല മാറ്റം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, September 05, 2012

ബുര്‍ ദുബായ് പാസ്പോര്‍ട്ട് കേന്ദ്രത്തിനു സ്ഥല മാറ്റംദുബായ്* ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സ്ഥലം മാറുന്നു. ബര്‍ദുബായ് അല്‍ ഖലീജ് സെന്ററിന്റെ മെസൈനസ് നില(നമ്പര്‍ എസ്- 118)യിലേയ്ക്കാണ് മാറുക. ഈ മാസം എട്ട് മുതല്‍ കൂടുതല്‍ സ്ഥലസൗകര്യമുള്ള ഇവിടെ നിന്നായിരിക്കും സേവനം ലഭ്യമാവുക എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഇതോടൊപ്പം നിലവിലെ എട്ട് കൗണ്ടറുകള്‍ 10 ആയി മാറും. സ്ഥലംമാറ്റത്തിന്റെ ഭാഗമായി ഈ മാസം ആറിന്(വ്യാഴം) ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. 12.30 നായിരിക്കും അവസാന ടോക്കണ്‍ നല്‍കുക. അതേസമയം, വീസാ കേന്ദ്രം ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും.

News Credit: Manorama Online

About the News

Posted on Wednesday, September 05, 2012. Labelled under , , . Feel free to leave a response

1 comments for "ബുര്‍ ദുബായ് പാസ്പോര്‍ട്ട് കേന്ദ്രത്തിനു സ്ഥല മാറ്റം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive