ഗുരുവായൂര്‍ ഭക്തിസാഗരമായി : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, September 09, 2012

ഗുരുവായൂര്‍ ഭക്തിസാഗരമായി



ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളില്‍ ഭക്തി സാഗരത്തിലാറാടി ഗുരുപവനപുരി.
ശ്രീകൃഷ്ണ ജയന്തി ദിവസം തൊഴാനെത്തിയത് പതിനായിരങ്ങള്‍. കൃഷ്ണകഥകള്‍ കേട്ടും തൊഴുതും സദ്യയില്‍ പങ്കെടുത്തും ഭക്തര്‍ നീങ്ങുമ്പോള്‍ ക്ഷേത്ര നടകളില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നൃത്തം വെയ്ക്കുകയായിരുന്നു. സമാജങ്ങളുടെ ഉറിയടിയിലും ഘോഷയാത്രകളിലും കൃഷ്ണന്റെയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികള്‍ നിറസാന്നിധ്യമായി.
പുലര്‍ച്ചെ മൂന്നിന് ശ്രീലകവാതില്‍ തുറന്നതോടെ ദര്‍ശനത്തിന് വന്‍ തള്ളിക്കയറ്റമായിരുന്നു. രാവിലെ പീലിത്തിരുമുടി അണിഞ്ഞ കൃഷ്ണന്റെ ബാല്യരൂപമാണ് മേല്‍ശാന്തി സുരേഷ് നമ്പൂതിരി വിഗ്രഹത്തില്‍ അലങ്കരിച്ചത്. ഉച്ചപ്പൂജയ്ക്ക് വസുദേവന്‍ കൊട്ടയില്‍ കൃഷ്ണനെ വഹിച്ചുകൊണ്ട് യമുന മുറിച്ചു കടക്കുന്ന യാത്രയുടെ രൂപം കളഭത്തില്‍ ചാര്‍ത്തി.
രാവിലെയും ഉച്ചതിരിഞ്ഞും രാത്രിയും നടന്ന എഴുന്നള്ളിപ്പിന് വിശിഷ്ട സ്വര്‍ണ്ണക്കോലം ആനപ്പുറത്ത് കയറ്റി എഴുന്നള്ളിച്ചു. ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം പെരുവനം കുട്ടന്‍ മാരാര്‍ നയിച്ചു. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശ്ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യം മാറ്റുകൂട്ടി. അന്നമനട പരമേശ്വര മാരാര്‍ അമരക്കാരനായി.

രാവിലെ ഒമ്പതിന് തുടങ്ങിയ പിറന്നാള്‍ സദ്യ വൈകീട്ട് നാലരവരെ നീണ്ടു. സന്ധ്യയ്ക്ക് കേളിയും നാദസ്വരവും തായമ്പകയും ദിപാലങ്കാരവും കേമമാക്കി. പ്രധാന വഴിപാടായ നെയ്യപ്പം 2,63,808 രൂപയ്ക്ക് ഭക്തര്‍ ശീട്ടാക്കിയിരുന്നു. 2,25,000 രൂപയുടെ പാല്‍പ്പായസം വഴിപാടും ഉണ്ടായി. അത്താഴപ്പൂജയ്ക്ക് നെയ്യപ്പം മുഴുവന്‍ ശ്രീലകത്ത് കൊണ്ടുപോയി നിവേദിച്ചു. താംബൂല നിവേദ്യവും മേല്‍ശാന്തി നിര്‍വ്വഹിച്ചു.
ഭാഗവതത്തിലെ കൃഷ്ണാവതാരം ആചാര്യന്മാര്‍ വിവിധ സമയങ്ങളില്‍ വര്‍ണ്ണിച്ചു. ദേവസ്വം സപ്താഹത്തില്‍ സ്വാമി അശേഷാനന്ദയും പ്രഭാഷണം നടത്തി. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ തിമില വിദ്വാന്‍ അന്നമനട പരമേശ്വരമാരാര്‍ക്ക് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം സമ്മാനിച്ചു.
അര്‍ദ്ധരാത്രിയോടെ കൃഷ്ണനാട്ടത്തിലെ അവതാര രംഗം അരങ്ങേറി.

news source: mathrubhumionline 

About the News

Posted on Sunday, September 09, 2012. Labelled under , . Feel free to leave a response

0 comments for "ഗുരുവായൂര്‍ ഭക്തിസാഗരമായി "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive