കരുവന്തല കാളിദാസന്‍ ചരിഞ്ഞു : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, September 28, 2012

കരുവന്തല കാളിദാസന്‍ ചരിഞ്ഞു

   വെങ്കിടങ്ങ് (തൃശ്ശൂര്‍): കരുവന്തല ഭഗവതീക്ഷേത്രത്തിലെ കൊമ്പന്‍ കാളിദാസന്‍ ചെരിഞ്ഞു. 50 വയസ്സുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കെ ആന ഇരുന്നു. തുടര്‍ന്ന് ചെരിഞ്ഞുവീഴുകയായിരുന്നു. 

നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞ മെയ് 15നാണ് അഴിച്ചത്. തുടര്‍ന്ന് നിരവധി ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിച്ചു. പരിസരപ്രദേശങ്ങളിലെ ഉത്സവങ്ങളില്‍ തിടമ്പേറ്റുക കാളിദാസനായിരുന്നു. ആനവിദഗ്ധന്‍ ഡോ. പി.ബി. ഗിരിദാസിന്റെയും വെങ്കിടങ്ങ് മൃഗാസ്​പത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം കാളിദാസനെ പരിശോധിച്ചു.


ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് ഡോ. ഗിരിദാസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ വിശദാംശം ലഭിക്കൂ. പോസ്റ്റ്‌മോര്‍ട്ടം വാളയാറിലായിരിക്കും. അവിടെത്തന്നെ സംസ്‌കരിക്കും. വനംവകുപ്പിലെ പട്ടിക്കാട് ഡെ. റേഞ്ച് ഓഫീസര്‍ എം.വി. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.


24 വര്‍ഷംമുമ്പ് പിറവത്തുനിന്നാണ് കാളിദാസനെ കരുവന്തല ഭഗവതീക്ഷേത്രസമിതി ഏറ്റെടുത്തത്. ആനച്ചന്തവും അനുസരണയും ഒത്തിണങ്ങിയ കാളിദാസന്‍ പൂരാഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി പ്രസിഡന്റ് പ്രൊഫ. എം. മാധവന്‍കുട്ടി റീത്ത് സമര്‍പ്പിച്ചു. ആന ഉടമസ്ഥസംഘം, വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ എന്നിവയും റീത്ത്‌വെച്ചു.

news source: mathrubhumionline

About the News

Posted on Friday, September 28, 2012. Labelled under , . Feel free to leave a response

0 comments for "കരുവന്തല കാളിദാസന്‍ ചരിഞ്ഞു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive