ജീവിതത്തെഇരുട്ടിലാക്കുന്ന പ്രമേഹം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, September 21, 2012

ജീവിതത്തെഇരുട്ടിലാക്കുന്ന പ്രമേഹം

കേരളത്തില്‍പ്രമേഹം വളരെ കൂടുതലാണ്. ചെറുപ്പത്തിലേ പലരും ഈ രോഗത്തിന് കീഴ്‌പ്പെടുന്നു. ചിട്ടയില്ലാത്ത ജീവിത രീതിയും ഭക്ഷണക്രമവുമാണ് പ്രമേഹത്തെ സൃഷ്ടിക്കുന്നത്. ഇതിന് പുറമേ, പ്രമേഹം ഉണ്ടാക്കുന്ന കാരണങ്ങളില്‍ സ്ട്രസ്സും സ്ട്രയിനും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

പ്രമേഹംഒരാളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും സാരമായി സ്വാധീനിക്കാം. വൃക്ക, ഹൃദയം, ഞരമ്പുകള്‍, ത്വക്ക് എന്നിവയെയെല്ലാം പ്രമേഹം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. ഇതുപോലെ തന്നെ കാഴ്ചയ്ക്കും തടസ്സം സൃഷ്ടിക്കാം. ഡയബറ്റിക് റെറ്റിനോപ്പതിയാണ് ഇവിടെ വില്ലനായെത്തുന്നത്.

കാഴ്ചയെഇല്ലാതാക്കുന്ന തിമിരം, ഗേ്‌ളാക്കോമ തുടങ്ങിയ അസുഖങ്ങള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ രോഗികളുടെ റെറ്റിനയിലുള്ള രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കും . ഇത് കാഴ്ചയ്ക്ക് ഗുരുതരമായ പ്രശ്‌നം സംഭവിക്കാനും കാരണമാകും. രക്തക്കുഴലുകള്‍ പൊട്ടി രക്തം റെറ്റിനയില്‍ വ്യാപിക്കാം.

ചിലപ്പോള്‍രക്തക്കുഴലുകള്‍ അടഞ്ഞ് പോകുന്ന തരത്തിലും രോഗം ബാധിക്കാം. രക്തം എത്താതെ വരുമ്പോള്‍ റെറ്റിനയില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു. തുടര്‍ന്ന് റെറ്റിനയുടെ മരണം സംഭവിക്കുകയും. നാലോ അഞ്ചോ കൊല്ലം പ്രമേഹം നിയന്ത്രണമില്ലാതെ വന്നാല്‍ റെറ്റിനയെ ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍1.ആറുമാസം ഇടവിട്ട് നേത്രരോഗ വിദഗ്ദ്ധനെക്കൊണ്ട് പരിശോധന നടത്തുക.
2.ഓരോ പരിശോധനയിലെയും വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകള്‍ സൂക്ഷിച്ചുവയ്ക്കുക.
3.പെട്ടന്ന് കാഴ്ച കുറയുകയോ കാഴ്ച നശിക്കുകയോ ചെയ്താല്‍ ഉടന്‍ ഡോക്ടറെ കാണുക.
4.ലേസര്‍ ട്രീറ്റ്‌മെന്റ് കൊണ്ട് കുറച്ച് ഗുണം ഉണ്ടാകാം. എങ്കിലും മുഴുവന്‍ കാഴ്ച ശക്തിയും തിരിച്ചുവരാന്‍ സാദ്ധ്യത കുറവാണ്.
5.റെറ്റിന പരിശോധനയുടെ ഭാഗമായി മരുന്ന് കുത്തിവച്ച് ഫോട്ടോ എടുക്കുന്ന ഒരു പതിവുണ്ട്. ഇതിനെ എഫ്.എഫ്.എ എന്നുപറയും.

എന്തായാലുംരോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ്. പ്രമേഹം തുടക്കം മുതല്‍ നിയന്ത്രിച്ച് നിറുത്തുന്നത് മാത്രമാണ് റെറ്റിന ഇത്തരത്തില്‍ തകരാറിലാകാതിരിക്കാനുള്ള ഏക പ്രതിവിധി.

news source:news.keralakaumudi

About the News

Posted on Friday, September 21, 2012. Labelled under , . Feel free to leave a response

0 comments for "ജീവിതത്തെഇരുട്ടിലാക്കുന്ന പ്രമേഹം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive