എല്ലാത്തിനും പോംവഴി ആയൂർവേദം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, September 19, 2012

എല്ലാത്തിനും പോംവഴി ആയൂർവേദം


ശരീരംപ്രപഞ്ചത്തിന്റെ അംശമായതിനാല്‍ പ്രപഞ്ചതത്വങ്ങളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. രോഗത്തെമാത്രം അറിഞ്ഞുള്ള ചികിത്സയെക്കാൾ നല്ലത് രോഗം, ശരീരം എന്നിവയെ അറിഞ്ഞുകൊണ്ടുള്ള ചികിത്സയാണ്. ഇവിടെയാണ് ആയുര്‍വേദത്തിന്റെ വിജയം.

ആയുര്‍വേദം രോഗിയെ സമഭാവനയോടെ സമഗ്രമായി കാണുന്നു. ഔഷധ ദ്രവ്യങ്ങളുടെ സ്വഭാവത്തെ പഠിക്കുകയും അതിനെ രോഗാരോഗ്യവിഷയത്തില്‍ ഉപയോഗിക്കുകയുമാണ് ആയുര്‍വേദത്തിന്റെ ലക്ഷ്യം. അതുകൊണ്ട് ആയുര്‍വേദ ഔഷധങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍പ്പിക്കുകയും രോഗവിമുക്തി നല്‍കുകയും ചെയ്യും.

സ്വസ്ഥന്(ആരോഗ്യമുള്ളവന്) ആരോഗ്യത്തെ നിലനിറുത്താനും രോഗിയുടെ രോഗത്തെ ശമിപ്പിക്കുവാനുമാണ് ആയുര്‍വേദം നിലകൊള്ളുന്നത്. സ്വസ്ഥ്യസംരക്ഷണത്തിനായി ആയുര്‍വേദശാസ്ത്രത്തില്‍ ദിനചര്യ, ഋതുചര്യ എന്നിവ വിശദമായി പ്രദിപാദിക്കുന്നു. ദിനചര്യയില്‍ എപ്പോള്‍ ഉണരണമെന്നും അതിനുശേഷം ചെയ്യേണ്ട പ്രഭാതകൃത്യങ്ങള്‍-സ്‌നാനം, വ്യായാമം, ആഹാരം, ഉറക്കം തുടങ്ങി ഓരോ കാര്യങ്ങളും ചെയ്യേണ്ട രീതികളും അവയുടെ ഗുണങ്ങളും പ്രത്യേകം പറയുന്നു.
കൊളസ്‌ട്രോള്‍,പ്രഷര്‍, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ശരിയായ ഭക്ഷണരീതി, വ്യായാമം, ചിട്ടയായ ജീവിതശൈലി എന്നിവയാൽ നിയന്ത്രിക്കാം. ഇവിടെയാണ് ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യയുടെ പ്രാധാന്യം.

ഋതുക്കൾ ‍മാറുമ്പോള്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാകുന്നു. ഋതുക്കള്‍ മാറുന്ന സമയത്ത് (ഋതു-സന്ധി) ശരീരത്തിന് ബലം ക്ഷയിക്കുവാനും പ്രതിരോധശക്തി കുറയുവാനും സാദ്ധ്യതയുണ്ട്. ആ സമയത്ത് ശരീരത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാനും പ്രതിരോധശകതി കൂട്ടുവാനും ചെയ്യേണ്ട ചികിത്സാക്രമങ്ങളും ഭക്ഷണരീതികളും ഋതുചര്യയില്‍ വിശദമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശരീരം,ആഹാരൗഷധമായ ദ്രവ്യം, കാലാവസ്ഥ മുതലായവയുടെ സ്വഭാവത്തെ ആസ്പദമാക്കിയാണ് ആയുര്‍വേദ സിദ്ധാന്തങ്ങള്‍ പറഞ്ഞിട്ടുള്ളത്. രോഗത്തിലും ആരോഗ്യത്തിലുമുള്ള ശരീരത്തിന്റെ സ്വഭാവമാണ് വാത-പിത്ത-കഫങ്ങളെന്ന ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തി ത്രിദോഷസിദ്ധാന്തം വിവരിക്കുന്നത്. ഈ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് രോഗത്തെ മനസ്സിലാക്കുന്നതും ചികിത്സ നിര്‍ദ്ദേശിക്കുന്നതും.

ആയുര്‍വേദത്തില്‍ മരുന്നു നിര്‍ദ്ദേശിക്കുന്ന രീതിക്ക് പ്രത്യേകതകള്‍ ഉണ്ട്. രോഗിയുടെ അവസ്ഥാവിശേഷത്തെ പ്രത്യേകം ശ്രദ്ധിച്ചാണ് ഔഷധം നിര്‍ണ്ണയിക്കുന്നത്. അതായത് ദുര്‍ബലത, അതിസ്ഥൂലത, അതികൃശത, അംഗങ്ങള്‍ ഉറപ്പില്ലാത്ത അവസ്ഥ, ദഹനശകതിക്കുറവ്, അല്പാഹാരപ്രിയത, ധാതുക്ഷയം, സ്ത്രീകള്‍-കുട്ടികള്‍ തുടങ്ങിയ രോഗികളുടെ അവസ്ഥാവിശേഷങ്ങള്‍, എന്നിവ ഔഷധം നിര്‍ണ്ണയിക്കുന്നതില്‍ പരിഗണിക്കണം. ഔഷധം നിര്‍ണ്ണയിച്ചാല്‍ ഔഷധത്തിന്റെ രസ-വീര്യ വിപീക-പ്രഭാവഗുണങ്ങള്‍, മാത്ര (അളവ്), പ്രയോഗകാലം (എപ്പോള്‍ കഴിക്കണം), പ്രയോഗ അര്‍ഹനായ വ്യക്തി, ശമന-ശോധനാദി കാര്യങ്ങള്‍ വിശദമായി ചിന്തിക്കണം.

ചുരുക്കി പറഞ്ഞാല്‍ ദൂഷ്യം-ദേശം-ബലം-കാലം-അനലം-പ്രകൃതി-വയസ്സ്-സത്വം-സാത്മ്യം-ആഹാരം എന്നിവയുടെ അവസ്ഥാന്തരങ്ങള്‍ സസൂക്ഷ്മമായി ചിന്തിച്ചിട്ടു വേണം ഔഷധം നിര്‍ണ്ണയം ചെയ്യാന്‍. ഇവിടെയാണ് ആയുര്‍വേദ ശാസ്ത്രപഠനത്തിന്റെ പ്രസക്തി. അതായത് ആയുര്‍വേദ ചികിത്സ ചെയ്യാന്‍ അവഗാഹമായ പഠനം അനിവാര്യമാണ്.

ആ​യു​ർ​വേ​ദ​മെന്നു ​കേ​ൾ​ക്കു​മ്പോൾ എ​ല്ലാ​വ​ർ​ക്കും ഓ​ർ​മ്മ വ​രു​ന്ന​ത് ക​ഷാ​യ​മാ​യ​തു​കൊ​ണ്ട് പ​ല​രും​ത​ന്നെ ആ​യു​ർ​വേദ ചി​കി​ത്സ ചെ​യ്യാൻ മ​ടി​ക്കു​ന്നു​ണ്ട്. ഒ​രു ഔ​ഷ​ധം രോ​ഗി​ക്ക് മ​ടു​പ്പോ ക​ഴി​ക്കാൻ പ​റ്റാ​ത്ത അ​വ​സ്ഥ​യോ ഉ​ണ്ടാ​ക്കു​ന്നു​വെ​ങ്കിൽ രോ​ഗ​ത്തി​ന് വി​രു​ദ്ധ​മാ​കാ​ത്ത​തും രോ​ഗി​ക്ക് ഇ​ഷ്ട​പ്പെ​ട്ട​തു​മായ മ​റ്റൊ​രു ഔഷ​ധ​ക​ല്പ​ന​യിൽ (​രൂ​പ​ത്തി​ൽ) ന​ൽ​കാ​മെ​ന്ന് ആ​യു​ർ​വേ​ദ​ശാ​സ്‌ത്രം നി​ർ​ദ്ദേ​ശി​ക്കു​ന്നു. ക​ഷാ​യം, പൂ​ർ​ണ്ണം, നെ​യ്യ്, ഗുളി​ക, തൈ​ലം തു​ട​ങ്ങിയ ഔ​ഷ​ധ​ക​ല്പ​ന​കൾ കൃ​ത്യ​മായ ശാ​സ്‌ത്രീ​യ​പ​ഠ​ന​ത്തി​നു​ശേ​ഷം ടാ​ബ്‌ലറ്റ്, കാ​പ്സ്യൂൾ തു​ട​ങ്ങിയ രീ​തി​യി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ആ​യു​ർ​വേ​ദ​ത്തെ കൂ​ടു​തൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാൻ ക​ഴി​യും.

ഡോ.ബി. ജയകൃഷ്ണന്‍
അശോകഫാര്‍മസി,
പടിഞ്ഞാറേകോട്ട, തൃശൂര്‍
news source: news.keralakaumudionline 

About the News

Posted on Wednesday, September 19, 2012. Labelled under , . Feel free to leave a response

1 comments for "എല്ലാത്തിനും പോംവഴി ആയൂർവേദം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive