ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, September 14, 2012

ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം



ചേര്‍പ്പ്: ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 15 മുതല്‍ 24 വരെ വിപുലമായി ആഘോഷിക്കാന്‍ ക്ഷേത്രോപദേശക സമിതി തീരുമാനിച്ചു. 15ന് ആഘോഷങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍ യുവസംഗീത സംവിധായകന്‍ രതീഷ് വേഗ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലയാധീശ്വരി സംഗീതോത്സവം, നൃത്തോത്സവം, ചാക്യാര്‍കൂത്ത്, കാക്കരശ്ശി നാടകം, ബാലെ, ഭക്തിഗാനമേള, സംഗീതക്കച്ചേരി എന്നിവയുണ്ടാകും.

ഋഗ്വേദ പണ്ഡിതന്‍മാര്‍ നടത്തുന്ന സാരസ്വതയജ്ഞം, ക്ഷേത്രത്തിലെ കുലവാഴ വിതാനം, എഴുത്തിനിരുത്ത് എന്നിവകൊണ്ടും ഇവിടത്തെ നവരാത്രി ആഘോഷം പ്രസിദ്ധമാണ്.

ദിവസവും വിശേഷാല്‍ നിറമാല, പഞ്ചവാദ്യം, നാഗസ്വരം എന്നിവയുണ്ടാകും.

ഒക്ടോബര്‍ 16, 17 തീയതികളിലാണ് ശ്രീവലയാധീശ്വരി സംഗീതോത്സവം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 1ന് മുമ്പ് പേര് നല്‍കണമെന്ന് ക്ഷേത്രോപദേശക സമിതി ജോ. സെക്രട്ടറി അജു കൊമ്പത്ത് അറിയിച്ചു. വിലാസം: സെക്രട്ടറി, ഊരകം അമ്മത്തിരുവടി ക്ഷേത്രോപദേശക സമിതി, തൃശ്ശൂര്‍ - 680562. ഫോണ്‍: 8547544040, 9447522699.

news source: mathrubhumionline/photo credit: Ramesh Menon 

About the News

Posted on Friday, September 14, 2012. Labelled under , . Feel free to leave a response

0 comments for "ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive