നഗരത്തില്‍ ഇന്ന് പുലികളിറങ്ങും : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 01, 2012

നഗരത്തില്‍ ഇന്ന് പുലികളിറങ്ങും


തൃശ്ശൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചതിരിഞ്ഞു തുടങ്ങുന്ന പുലിക്കളിയോടനുബന്ധിച്ച് തൃശ്ശൂര്‍ നഗരത്തില്‍ 3 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

പാലക്കാട്, പീച്ചി തുടങ്ങിയ കിഴക്കന്‍ മേഖലയില്‍നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം, ഫാത്തിമ നഗര്‍, ഇക്കണ്ടവാര്യര്‍ ജംങ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.

മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഫാത്തിമ നഗര്‍, ഐ.ടി.സി. ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാരിയര്‍ ജങ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.

മണ്ണുത്തി ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കിഴക്കേകോട്ടയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, ബാലഭവന്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം ജങ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ പതിവ് പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.

മുക്കാട്ടുകര, നെല്ലങ്കര ഭാഗത്തുനിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബിഷപ്പ്പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജങ്ഷന്‍, ബാലഭവന്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ പതിവുപോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല ഭാഗത്തുനിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡ് വഴി അശ്വനി ജങ്ഷനില്‍നിന്ന് നേരെ ഇടത്തോട്ട് തിരിഞ്ഞ് ഇന്‍ഡോര്‍സ്‌റ്റേഡിയം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.

മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡുവഴി അശ്വനി ജങ്ഷനില്‍നിന്ന നേരെ ഇടത്തോട്ട് തിരിഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.

ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍ ജങ്ഷന്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ജങ്ഷന്‍വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരികെ സാധാരണപോലെ സര്‍വ്വീസ് നടത്തേണ്ടതുമാണ്.

കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട്, വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി തുടങ്ങി പൂങ്കുന്നംവഴി വരുന്ന എല്ലാ ബസ്സുകളും പാട്ടുരായ്ക്കല്‍ അശ്വനി വഴി ചെമ്പുക്കാവ്, മ്യൂസിയം റോഡ്, കിഴക്കേകോട്ട, ഐ.ടി.സി. ജങ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്ന് തിരികെ പതിവുപോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യജങ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നുതന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.

ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ മുണ്ടുപാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്ന് തന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ താത്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.
സ്വരാജ് റൗണ്ടില്‍ രാവിലെ മുതല്‍ യാതൊരുവിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സ്വരാജ്‌റൗണ്ടിനു പുറത്ത് കോലോത്തുംപാടം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് തൃശ്ശൂര്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

news credit: mathrubhumionline 

About the News

Posted on Saturday, September 01, 2012. Labelled under , . Feel free to leave a response

0 comments for "നഗരത്തില്‍ ഇന്ന് പുലികളിറങ്ങും "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive