മഴയും ഗതാഗതക്കുരുക്കും; തിരക്കില്‍ ജനം വലഞ്ഞു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

മഴയും ഗതാഗതക്കുരുക്കും; തിരക്കില്‍ ജനം വലഞ്ഞു



തൃശ്ശൂര്‍: ഓണത്തിരക്കിലേയ്ക്ക് അപ്രതീക്ഷിതമായെത്തിയ മഴയില്‍ ജനം വലഞ്ഞു. ശനിയാഴ്ച വൈകീട്ട് പതിവിലും വലിയ തിരക്കായിരുന്നു നഗരത്തില്‍. മഴയില്‍ നനഞ്ഞ ഇരുചക്രവാഹനക്കാര്‍ റോഡരികില്‍ വാഹനം നിര്‍ത്തി മാറിയതോടെ സ്വരാജ് റൗണ്ടും കൈവഴികളും ഗതാഗതക്കുരിക്കിലേയ്ക്ക് നീങ്ങി.

റൗണ്ടിലെ പാര്‍ക്കിങ് അപാകങ്ങളെക്കുറിച്ച് യാത്രക്കാരില്‍നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്. തേക്കിന്‍കാട് മൈതാനിക്കു ചുറ്റും നിര്‍ത്തിയിട്ട വാഹനങ്ങള്‍ പുറകോട്ടെടുക്കുമ്പോള്‍ റൗണ്ടില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഉരസുന്നതും വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നതും നിത്യസംഭവമാവുകയാണ്.

ഐ.ആര്‍.ഡി.പി. മേള നടക്കുന്ന മോഡല്‍ ഗേള്‍സ് സ്‌കൂളിനു ചുറ്റുമുള്ള റോഡില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ പോലീസിനു കഴിയുന്നില്ല.

പൂത്തോള്‍ റോഡിലും എം.ജി. റോഡിന്റെ കൈവഴികളിലും പരിചയക്കുറവുള്ള പോലീസുകരെയാണ് നിയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പ്രീപെയ്ഡ് സംവിധാനം തുടങ്ങിയ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോറിക്ഷ ലഭിക്കാതെ ശനിയാഴ്ച വൈകീട്ട് ജനം വലഞ്ഞു. ചെറിയ ദൂരങ്ങളിലേയ്ക്ക് വരാന്‍ ഓട്ടോക്കാര്‍ വിസമ്മതിക്കുന്നതായി പരാതിയുണ്ട്. ഇന്റര്‍വ്യു നടത്തിയാണ് ഓട്ടോക്കാര്‍ യാത്രക്കാരെ കയറ്റുന്നത്.

ദിവാന്‍ജി മൂലയില്‍ റോഡിനു നടുവില്‍ വയ്ക്കുന്ന ഡിവൈഡറുകള്‍ യാത്രയ്ക്ക് തടസ്സമാകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്കു മുന്‍പിലെ കുഴികളും വാഹനങ്ങളുടെ ചക്രം കയറുമ്പോള്‍ റോഡിലെ ഉരുളന്‍ കല്ലുകള്‍ തെറിക്കുന്നതും ഈ ഭാഗത്ത് അപകടമുണ്ടാക്കുന്നു.

തിരക്ക് കൂടുതലുള്ള അശ്വിനി ജങ്ഷന്‍, മാതൃഭൂമി ജങ്ഷന്‍, പാലസ് റോഡ് എന്നിവിടങ്ങളില്‍ വൈകുന്നേരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. റോഡിലെ സീബ്രാ ലൈനുകളില്‍ പോലീസിനെ നിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. 

news source: mathrubhumionline

About the News

Posted on Saturday, August 25, 2012. Labelled under , . Feel free to leave a response

0 comments for "മഴയും ഗതാഗതക്കുരുക്കും; തിരക്കില്‍ ജനം വലഞ്ഞു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive