മഴവെള്ളപ്പാച്ചില്‍; പാറക്കോവിലില്‍ വ്യാപകനഷ്ടം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 08, 2012

മഴവെള്ളപ്പാച്ചില്‍; പാറക്കോവിലില്‍ വ്യാപകനഷ്ടം



ചേര്‍പ്പ്: ചൊവ്വാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പാറക്കോവില്‍ പ്രദേശത്ത് വ്യാപകനഷ്ടങ്ങള്‍ ഉണ്ടായി. പ്രദേശത്തെ ഓട്ടുകമ്പനിയുടെ ഉള്ളില്‍ക്കൂടിയാണ് മഴവെള്ളം കുത്തിയൊലിച്ചത്.
ചെമ്പാറ വിജയന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ടൈല്‍സ് ഫാക്ടറിയില്‍ പുതുതായി നിര്‍മിച്ച ഓടുകള്‍ പൂര്‍ണമായി നശിച്ചു. ബാംഗ്ലൂരില്‍നിന്ന് കൊണ്ടുവന്ന കളിമണ്ണ് കുതിര്‍ന്ന് ഒലിച്ചുപോയി. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ അപകടം ഒഴിവായി. രണ്ട് ആഴ്ചയോളം കമ്പനി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണെന്ന് ഉടമ പറഞ്ഞു. ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലും വീടുകളിലും വെള്ളക്കെട്ട് ഉണ്ടായി. ജെ.സി.ബി. ഉപയോഗിച്ച് തട നിര്‍മിച്ചാണ് വെള്ളത്തിന്റെ ഗതി തിരിച്ചുവിട്ടത്. ഈയിടെ ലാലൂര്‍ മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് ജനകീയപ്രക്ഷോഭം നടന്ന പാറക്കോവില്‍ കുളത്തിനോട് ചേര്‍ന്ന പറമ്പില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് വെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണമായത്.

credit & source: mathrubhumionline 

About the News

Posted on Wednesday, August 08, 2012. Labelled under , . Feel free to leave a response

0 comments for "മഴവെള്ളപ്പാച്ചില്‍; പാറക്കോവിലില്‍ വ്യാപകനഷ്ടം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive