പൊന്നോണം നാളെ: ഇന്ന് ഉത്രാടപ്പാച്ചിൽ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 28, 2012

പൊന്നോണം നാളെ: ഇന്ന് ഉത്രാടപ്പാച്ചിൽ



ഐശ്വര്യത്തിന്റെയും സമഭാവനയുടെയും പൊൻതിളക്കവുമായി മറ്റൊരു ഓണനാൾ കൂടി സമാഗതമായി. തിരുവോണം നാളെയാണ്. കേരളത്തിന്റെ ഏറ്റവും വലിയ വിളവെടുപ്പുത്സവമായി കണക്കാക്കുന്ന ഓണത്തെ വരവേൽക്കാൻ മലയാളി ഇന്ന് ഉത്രാടപ്പാച്ചിലിൽ മുഴുകും.
കാണുന്നതെല്ലാംവാങ്ങിക്കൂട്ടുന്ന മലയാളിശീലം ഓണനാളുകളിലാണ് തീവ്രമായി പ്രകടമാകുക. കാണം വിറ്റും ഓണമുണ്ണണമെന്ന ചൊല്ല് അന്വർത്ഥമാക്കും വിധമാണ് മലയാളിയുടെ ഉത്സാഹം. നാടെങ്ങും തെരുവീഥികൾ ജനത്തിരക്കിനാൽ വീർപ്പുമുട്ടുന്ന കാഴ്ച. ഉത്രാടനാളായ ഇന്ന് അത് ഒന്നുകൂടി കനക്കും.
അത്തംപത്തിന് പൊന്നോണം എന്നാണെങ്കിലും ഇത്തവണ അത്തം പിറന്ന് ഒന്പതാം നാളിലാണ് തിരുവോണം വന്നുചേരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂരാടവും ഉത്രാടവും ഒരുമിച്ചു വന്നുചേർന്നതാണ് തിരുവോണം ഒന്പതാംദിവസം എത്തിച്ചേരാൻ കാരണം. അപൂർവ്വം വർഷങ്ങളിൽ ഇതിനുമുന്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഓണം കൊഴുപ്പിക്കാൻ ഒരുക്കങ്ങൾക്കായി നെട്ടോട്ടമോടുമ്പൊഴും മഴ ചതിക്കുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

About the News

Posted on Tuesday, August 28, 2012. Labelled under , . Feel free to leave a response

1 comments for "പൊന്നോണം നാളെ: ഇന്ന് ഉത്രാടപ്പാച്ചിൽ "

  1. എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .......

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive