പന്ത്രണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 01, 2012

പന്ത്രണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു



തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 12 അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു. ആഗസ്ത് ഒന്നുമുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന സര്‍വീസുകളാണ് വീണ്ടും തുടങ്ങുന്നത്. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്ക്, ഒസാക്ക, ഹോങ്‌കോങ്, സിയോള്‍ എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ടും കോഴിക്കോട്ടു നിന്നും റിയാദിലേക്കുള്ള മൂന്നും സര്‍വീസുകള്‍ പുനരാരംഭിക്കും.

തിരുവനന്തപുരത്തുനിന്ന് മുംബൈ മാര്‍ഗം ദമാമിലേക്കും തിരുവനന്തപുരത്തുനിന്ന് കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുടെ പി.ആര്‍.ഒ. എബി ജോര്‍ജ് പറഞ്ഞു.

ശനിയാഴ്ചകളില്‍ മാത്രമുള്ള തിരുവനനന്തപുരം-ഷാര്‍ജ, ദുബായ് എന്നീ വിമാന സര്‍വീസുകളും ആരംഭിക്കും. അതേസമയം ഫുള്‍ബുക്കിങ്ങുള്ള എല്ലാ സര്‍വീസുകളും നടത്തുന്നുണ്ട്.

പൈലറ്റുമാരുടെ ലഭ്യതയനുസരിച്ചായിരിക്കും സര്‍വീസ് ക്രമീകരിക്കുക. സപ്തംബര്‍ 16നുശേഷം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകളും ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

News source, credit and thanks to Mathrubhumi Online.

About the News

Posted on Wednesday, August 01, 2012. Labelled under , . Feel free to leave a response

0 comments for "പന്ത്രണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive