ഓണസദ്യ സൗഹൃദക്കൂട്ടായ്മ വക : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

ഓണസദ്യ സൗഹൃദക്കൂട്ടായ്മ വക




ജൗതിമതഭേദങ്ങള്‍ക്കപ്പുറം സുഹൃത്തുക്കള്‍ ചേര്‍ന്നൊരു ഓണസദ്യ. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആതിഥേയത്വം. പാലട, പഴ പ്രഥമനും പഴം നുറുക്കും കൂട്ടി സദ്യയുണ്ണാന്‍ മാര്‍ അപ്രേം തിരുമേനിയും സ്വാമി ഗഭീരാനന്ദയും ഇസ്മയില്‍ സേട്ടും അടുത്തടുത്ത ഇരിപ്പിടങ്ങളില്‍. ഇരുദേവസ്വങ്ങളും ചേര്‍ന്ന് ആദ്യമായി നടത്തിയ ഓണസദ്യ അങ്ങനെ നാവില്‍ മാത്രമല്ല, ഓര്‍മയിലും മധുരമായി.

മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, സ്വാമി സദ്ഭവാനന്ദ, എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ.മാധവന്‍, മേയര്‍ ഐ.പി.പോള്‍, ഡെപ്യൂട്ടി മേയര്‍ സുബി ബാബു, ഡി.സി.സി. പ്രസിഡന്റ് വി.ബാലറാം, സി.പി.എം. ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, കെ.പി.രാജേന്ദ്രന്‍, കെ.പി.വിശ്വനാഥന്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സദ്യയുണ്ണാനെത്തി. വെള്ളിയാഴ്ച നടന്ന നാടന്‍ ഓണസദ്യയില്‍ ക്ഷണിക്കപ്പെട്ട മുന്നൂറു അതിഥികള്‍ പങ്കെടുത്തു.


news source: mathrubhumionline 

About the News

Posted on Saturday, August 25, 2012. Labelled under , . Feel free to leave a response

0 comments for "ഓണസദ്യ സൗഹൃദക്കൂട്ടായ്മ വക "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive