പെരുവനം ക്ഷേത്രത്തില്‍ നിറപുത്തരി നടന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 07, 2012

പെരുവനം ക്ഷേത്രത്തില്‍ നിറപുത്തരി നടന്നു



ചേര്‍പ്പ്: പെരുവനം മഹാദേവക്ഷേത്രത്തില്‍ ധനധാന്യ സമൃദ്ധിക്കായി ഇല്ലംനിറ പുത്തരി ആഘോഷിച്ചു. പുലര്‍ച്ചെ പന്തീരടിപൂജയ്ക്ക് ശേഷം തിരുവിതാംകൂര്‍ ദേവസ്വം അധികാരി ക്ഷേത്രം ഗോപുരനടയില്‍ നാക്കിലയില്‍ കതിര്‍ക്കറ്റകള്‍ സമര്‍പ്പിച്ചു.

തൃക്കോല്‍ മൂത്തതുമാര്‍ ഉഴിഞ്ഞവള്ളി ചുറ്റി ഉണക്കലരി നിറച്ച ഓട്ടുരുളിയില്‍ കതിര്‍ക്കറ്റകള്‍ തലയില്‍ വെച്ച് ക്ഷേത്രം പ്രദക്ഷിണം ചെയ്തു. തന്ത്രി കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ലക്ഷ്മീപൂജ നടത്തി. പൂജിച്ച കതിരുകള്‍ പ്രധാന ശ്രീകോവിലുകളില്‍ ഭഗവാന് സമര്‍പ്പിച്ചു. ഉച്ചപ്പൂജയ്ക്ക് പുത്തരിപ്പായസം, ഉപ്പുമാങ്ങ, പത്തിലക്കറി എന്നിവ ഇരട്ടയപ്പന് നിവേദിച്ചു. തുടര്‍ന്ന് ശ്രീഭൂതബലി നടന്നു. പൂജിച്ച നെല്‍ക്കതിരും പുത്തരിപ്പായസവും ഭക്തര്‍ക്ക് വിതരണം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പെരുവനം ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.



news source, credits and thanks : mathrubhumionline/thrissur

About the News

Posted on Tuesday, August 07, 2012. Labelled under , . Feel free to leave a response

0 comments for "പെരുവനം ക്ഷേത്രത്തില്‍ നിറപുത്തരി നടന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive