പുലിജൻമങ്ങളുടെഓണം.... : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

പുലിജൻമങ്ങളുടെഓണം....


തൃശൂർ: തൃശൂരിൽ പുലിജൻമങ്ങളൊരുപാടുണ്ട്. ഒാണക്കാലമായാൽ അവരിൽ പുലി ആവേശിക്കും. അവരുടെ ഓണത്തിന് പെയിന്റിന്റെ മണമുണ്ടാകും. മണ്ണെണ്ണയുടെ ദുർഗന്ധമുണ്ടാകും.

മൂത്തുമുതിർന്നചാത്തുണ്ണി മുതൽഒന്നാം ക്ളാസുകാരൻ വരെയുളളവരുണ്ട് തൃശൂരിലെ പുലിക്കൂട്ടത്തിൽ. ഓരോ പുലിവേഷക്കാരനും തങ്ങളുടെ ശരീരത്തെ രോമങ്ങള്‍ വടിച്ചു കളഞ്ഞ്, ഏഴോ എട്ടോ മണിക്കൂര്‍ പുലിവരക്കുന്ന ചിത്രകാരന്മാര്‍ക്ക് മുന്നില്‍ ക്ഷമയോടെ ഇരുന്നാണ് പുലിയായി മാറുന്നതെന്ന സത്യം ഈ കലാരൂപത്തിനു വേണ്ട സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഉദാഹരണമാണ്. ഏറ്റവും വലിയ വയറും അതിനു ചേര്‍ന്ന ശരീരവുമുള്ള തടിയന്മാരാണ് ഓരോ സംഘത്തിന്റെയും മത്സരപുലികള്‍ എന്നതാണ് പുലിവേഷത്തിന്റെ കൗതുകം. മെലിഞ്ഞവരും പുലികളാണ്. കറുത്തവരും വെളുത്തവരും പുലികളാണ്. രൂപത്തിനും ശരീരത്തിനുമനുസരിച്ച് തൃശൂരുകാർ തന്നെ അവർക്ക് പേരിടും. കരിമ്പുലി, വെളളക്കടുവ, കുട്ടിപ്പുലി... അങ്ങനെ.
കേരളീയനാടോടി കലാരൂപങ്ങളുടെ വര്‍ണ്ണവൈവിധ്യവും താളവും ഗോത്രസ്വഭാവവും ഒക്കെച്ചേര്‍ന്ന ഒരു നാടന്‍ കലയോ കളിയോ ആണ് പുലിക്കളി .
തൃശൂര്‍സ്വരാജ് ഗ്രൗണ്ടില്‍ നാലോണനാളിൽ നടത്തുന്ന പുലിക്കളിക്ക് ഏതാണ്ട് ഇരുന്നൂറ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാമവര്‍മ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്‌ലീം പട്ടാളക്കാര്‍ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു. പ്രത്യേകതരം താളവും ചുവടുകളുമുള്ള ഈ ഉത്സവാഘോഷത്തിന്റെ ഓര്‍മയ്ക്കാണ് പുലിക്കളി നടത്തി വരുന്നത്. പുലിക്കളി ദിവസം തൃശൂരിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സ്വരാജ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന് പുലികളിക്കുന്നത്. ആയിരത്തോളം ചെറുതും വലുതുമായ പുലികള്‍ അരമണിയും കുലുക്കി തങ്ങളുടെ ശരീരത്തെ വിറപ്പിച്ച് ഒരു പുലി വീര്യമുണ്ടാക്കി നഗരം ചുറ്റുന്ന കാഴ്ച കാണാൻ ആയിരങ്ങളെത്തും. ലോറികളിലെത്തുന്ന ഫ്ളോട്ടുകളും വർണ്ണവെളിച്ചങ്ങളും പുലിക്കളിയെ വർണ്ണാഭമാക്കും. അപ്പോഴാണ് പുലിക്കളിക്കാരന്റെ മനസിലും വെളിച്ചം നിറയുന്നത്. ഒരാണ്ടിന്റെ സാധന, അനുഷ്ഠാനം, വേഷപ്പകർച്ച... അങ്ങനെ ഒരുപാടൊരുപാട് സമർപ്പണങ്ങളുടെ തിരശീല വീഴലാണപ്പോൾ. ചിലപ്പോൾ ട്രോഫിയോ സമ്മാനമോ ഒന്നും കിട്ടില്ല. വെളളവും ഭക്ഷണവും കഴിക്കാതെ ജനക്കൂട്ടത്തിനു മുന്നിൽ ആൾപ്പുലിയായി അവരെ രസിപ്പിച്ച് അവർക്ക് കൗതുകം നൽകി അവരുടെ ഒാർമ്മകളിൽ തന്റെ മുഖം ചേർത്ത് വച്ച് പുലിക്കളിക്കാരൻ നിർവൃതിപ്പെടും. ആ നിർവൃതിക്കും മണ്ണെണ്ണയുടെ മണമുണ്ടാകും, ബ്ളേഡുകൊണ്ട് രോമങ്ങൾ വടിച്ചെടുക്കുമമ്പോഴുളള വേദനയുണ്ടാകും. എങ്കിലും അതൊരു രസമാണ്. അല്ല, അതാണ് അവരുടെ രസം.....

news source: news.kalakaumudi 

About the News

Posted on Saturday, August 25, 2012. Labelled under , . Feel free to leave a response

0 comments for "പുലിജൻമങ്ങളുടെഓണം.... "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive