ഓണാഘോഷത്തിന്റെ ആവേശത്തില്‍ വല്ലച്ചിറ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, August 27, 2012

ഓണാഘോഷത്തിന്റെ ആവേശത്തില്‍ വല്ലച്ചിറ



ചേര്‍പ്പ്:വല്ലച്ചിറ പഞ്ചായത്ത് 51-ാമത് ഓണാഘോഷ ഗ്രാമോത്സവം ആവേശത്തിലേക്ക്. കഴിഞ്ഞ മാസം 22ന് തുടങ്ങിയ മത്സരങ്ങളുടെ തുടര്‍ച്ചയായി നടന്ന വടംവലി മത്സരം വാശിയേറിയതായി. മൊത്തം ഏഴ് ടീമുകള്‍ പങ്കെടുത്തു. യുവജന സമിതി ഒന്നാം സ്ഥാനം നേടി. നമ്മള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനാണ് രണ്ടാംസ്ഥാനം. തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ നാല് ടീമുകള്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങള്‍ ശ്രദ്ധേയമായി.

തിരുവോണദിവസം ആണ് ആഘോഷത്തിലെ ഏറ്റവും ചാരുതയാര്‍ന്ന മാര്‍ച്ച് പാസ്റ്റ്. പ്രൗഢമായ യൂണിഫോമും ബാന്റ് വാദ്യവുമായി നടക്കുന്ന മാര്‍ച്ച്പാസ്റ്റില്‍ വിവിധ ടീമുകള്‍ മത്സരിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം നാടന്‍ കലകള്‍, നാടകം, നൃത്തം, ഗാനമേള എന്നിവ നടക്കും. നാലോണദിനത്തില്‍ പുലര്‍ച്ചെ നടക്കുന്ന സമാപന യോഗത്തില്‍ സമ്മാനദാനം നടക്കും. 

news source: mathrubhumionline 

About the News

Posted on Monday, August 27, 2012. Labelled under , . Feel free to leave a response

0 comments for "ഓണാഘോഷത്തിന്റെ ആവേശത്തില്‍ വല്ലച്ചിറ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive