പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂവറന്‍സ് ടെസ്റ്റ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 07, 2012

പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂവറന്‍സ് ടെസ്റ്റ്തൃശ്ശൂര്‍: പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍ വിങ്) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ ആഗസ്ത് 7 മുതല്‍ 9 വരെയും 16 മുതല്‍ 18 വരെയും 20 മുതല്‍ 23 വരെയുമുള്ള 10 ദിവസങ്ങളിലായി രാവിലെ 6 മണിക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി എന്‍ഡ്യൂവറന്‍സ് ടെസ്റ്റ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്നു.

രാമവര്‍മപുരം പോലീസ് അക്കാദമി ഗേറ്റ് മുതല്‍ താണിക്കുടം റോഡില്‍ 3 കിലോമീറ്റര്‍ ദൂരത്താണ് ഈ ടെസ്റ്റ് നടക്കുന്നത്. ഈ ടെസ്റ്റുമായി ബന്ധപ്പെട്ട് മേല്‍ദിവസങ്ങളില്‍ കാലത്ത് 6 മുതല്‍ ടെസ്റ്റ് തീരുന്നതുവരെ ഉണ്ടാകാവുന്ന ഗതാഗതതടസ്സവുമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോട് പി.എസ്.സി. ജില്ലാ ഓഫീസര്‍ ആവശ്യപ്പെട്ടു.


news source: mathrubhumionline/thrissur

About the News

Posted on Tuesday, August 07, 2012. Labelled under , . Feel free to leave a response

0 comments for "പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂവറന്‍സ് ടെസ്റ്റ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive