ചേനം തരിശിന് നെല്‍ക്കതിരിന്റെ തങ്കത്തിളക്കം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 08, 2012

ചേനം തരിശിന് നെല്‍ക്കതിരിന്റെ തങ്കത്തിളക്കം



ചേര്‍പ്പ്: സംസ്ഥാനസര്‍ക്കാരിന്റെ 'നെല്‍ക്കതിര്‍' പുരസ്‌കാരം വീണ്ടും തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പടവിലേക്ക്. ചേനം തരിശ്പടവിനാണ് ഇത്തവണത്തെ മികച്ച പാടശേഖരക്കമ്മിറ്റിക്കുള്ള 'നെല്‍ക്കതിര്‍' പുരസ്‌കാരം.
536 ഏക്കര്‍ ചേനംപടവില്‍ 696 കര്‍ഷകരെ കൈകോര്‍പ്പിച്ച് ഒരിഞ്ച് പോലും തരിശിടാത്ത ചേനം തരിശ് ഇതോടകം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഒരു ഹെക്ടറില്‍ നിന്ന് ദേശീയതലത്തില്‍ ഉല്പാദനനിരക്ക് 2.27 എന്ന നിലയിലെങ്കില്‍ ചേനംപടവിലെ ഉല്പാദനനിരക്ക് 8.6 ടണ്‍ ആണ്. ഏകീകൃത സ്വഭാവത്തില്‍ നെല്ലും മീനും പച്ചക്കറിയുമെല്ലാം കൃഷിചെയ്തു.

2000ത്തിലാണ് ചേനം തരിശ്പടവ് രൂപവത്കൃതമാകുന്നത്. അതിലും മുമ്പ് ജൂബിലി-തേവര്‍പാടശേഖരത്തിന്റെ ഭാഗമായിരുന്നു. കോള്‍മേഖലയില്‍ പ്രസിദ്ധമായ മനക്കൊടി കായലിന്റെ മധ്യേയുള്ള ഈ പാടശേഖരം ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു. ജില്ലയില്‍ ആദ്യമായി കൊയ്ത്ത് മെഷീന്‍ കൊണ്ടുവന്ന ഈ പടവ് സ്വന്തമായി വാങ്ങിയ കൊയ്ത്ത് മെതിയന്ത്രത്തിലൂടെ മാത്രം ഇക്കൊല്ലം നേട്ടമുണ്ടാക്കിയത് പത്ത്‌ലക്ഷം രൂപയാണ്.
സിവില്‍ സപ്ലൈസ് വരും മുമ്പെ നെല്ല് സംഭരിക്കുന്ന സംവിധാനം ഒരുക്കി പടവ് ഒരു പടി മുന്നിലായിരുന്നു. കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണം, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്ന് പണം ലഭിക്കേണ്ട മുറവരെ കര്‍ഷകര്‍ക്ക് ആശ്വാസമായി കമ്മിറ്റി കൂടെയുണ്ട്. ഏഴ് വര്‍ഷം മുമ്പ് തുടങ്ങിവെച്ച് 'ഒരു മീനും ഒരു നെല്ലും പദ്ധതി' വിജയകരമായി തുടരുന്നു. 150 ടണ്‍ മത്സ്യം അന്യസംസ്ഥാനങ്ങളിലേക്ക് വില്പന നടത്തുന്നു. കൂടാതെ കളകള്‍ കുറവ്, ജൈവവളത്തിന്റെ സമൃദ്ധി, കുമ്മായത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അമ്ലം അശം ക്രമീകരിക്കപ്പെടല്‍ എന്നിവയെല്ലാം മത്സ്യകൃഷി കൊണ്ട് പടവിന് നേട്ടമുണ്ടായി.

എ.ജി. ജ്യോതിബാസു (പ്രസിഡണ്ട്), കെ.കെ. ജലാലുദ്ദീന്‍ (സെക്ര), പി.ആര്‍. രമേഷ് (വൈ.പ്രസി), ടി.കെ. രാജു (ജോ.സെക്ര), പി.പി. ബിജു (ഖജാ), പി.കെ. അബ്ദുള്ള, പി.യു. ശോഭനന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), കെ.എച്ച്. അബ്ദുറഹിമാന്‍, യു. രാജന്‍, എ.എല്‍. ദേവസ്സിക്കുട്ടി, കെ.സി. മജീദ്, പി.കെ. വിദ്യാനന്ദന്‍, വി.എ. മുഹമ്മദ്കുട്ടി (അംഗങ്ങള്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രവര്‍ത്തനം.

പുരസ്‌കാരം ലഭിച്ചതറിഞ്ഞ് ജില്ലാ കൃഷി ഓഫീസര്‍ ജെസി.പി.ജേക്കബ്ബ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബാബു അമ്പൂക്കന്‍, പി.കെ. അനിത, അസി.ഡയറക്ടര്‍ ഇ.കെ. അമ്പിളി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നരേന്ദ്രന്‍, കൃഷി ഓഫീസര്‍ മിനിജോസ് തുടങ്ങിയവര്‍ പടവ് ഓഫീസിലെത്തി ഭാരവാഹികളെ അനുമോദിച്ചു.

news credits & sources : mathrubhumionline/thrissur 

About the News

Posted on Wednesday, August 08, 2012. Labelled under , . Feel free to leave a response

0 comments for "ചേനം തരിശിന് നെല്‍ക്കതിരിന്റെ തങ്കത്തിളക്കം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive