ഊരകം വാരണംകുളം ക്ഷേത്രത്തില്‍ വെള്ളിഗോളക സമര്‍പ്പിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 28, 2012

ഊരകം വാരണംകുളം ക്ഷേത്രത്തില്‍ വെള്ളിഗോളക സമര്‍പ്പിച്ചു




ചേര്‍പ്പ്: ഊരകം വാരണംകുളം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണഭഗവാന് വെള്ളിഗോളക സമര്‍പ്പിച്ചു. പാലക്കിഴി പുത്തന്‍മഠം രങ്കറാവുവിന്റെ ഭാര്യ സരോജിനിയമ്മയാണ് ഗോളക സമര്‍പ്പിച്ചത്. അമ്മത്തിരുവടിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍നിന്നും ഘോഷയാത്രയുണ്ടായി. പെരുവനം പ്രകാശന്റെ പ്രമാണത്തില്‍ പഞ്ചവാദ്യമുണ്ടായി. കൊച്ചിന്‍ദേവസ്വം ബോര്‍ഡ് തിരുവഞ്ചിക്കുളം അസി. കമ്മീഷണര്‍ സജയ്, ഊരകം ദേവസ്വം ഓഫീസര്‍ കെ.യു. പ്രശാന്ത് എന്നിവരെ സ്വീകരിച്ചു. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, വടക്കേടത്ത് കേശവന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരീഷ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി, ഗോളക ശ്രീകൃഷ്ണവിഗ്രഹത്തില്‍ ചാര്‍ത്തി. ജന. കണ്‍വീനര്‍ അജു കൊമ്പത്ത്, സെക്രട്ടറി ശ്രീകുമാര്‍ പോട്ടയില്‍, പ്രസിഡന്റ് സി. കൃഷ്ണന്‍കുട്ടി, വി.എസ്. ബാലകൃഷ്ണന്‍, അയ്യപ്പദാസ്, പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

news source: mathrubhumionline 

About the News

Posted on Tuesday, August 28, 2012. Labelled under , . Feel free to leave a response

0 comments for "ഊരകം വാരണംകുളം ക്ഷേത്രത്തില്‍ വെള്ളിഗോളക സമര്‍പ്പിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive