പൊന്നിൻ കതിർക്കുലയേന്തി വീണ്ടും പൊന്നോണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, August 24, 2012

പൊന്നിൻ കതിർക്കുലയേന്തി വീണ്ടും പൊന്നോണം


തൃശൂർ:കാലവർഷത്തിന്റെ കാലക്കേടിനിടയിലും പൂക്കാലത്തിന്റെ ഉത്സവമേളം... ഇതെന്തു കാലമെന്ന് ആശങ്കപ്പെടുമ്പോഴും പൂവിളിയും ഓണത്തുന്പികളും ഈറൻ നിലാവുപോൽ നനുത്ത ഓർമ്മകളായി പെയ്യുന്നു... ആ ഓർമ്മത്തുള്ളികൾ കൂടിയാണ് നമ്മുടെ ഓണം. അതിന്റെ കുളരും സുഗന്ധവുമൊക്കെയാണ് മലയാളി എന്നെന്നും കൊണ്ടു നടക്കുന്നത്. എത്ര പൂവുകൾ വാടിയാലും എത്ര ഓണക്കോടികൾ പഴകിയാലും ആ ഓർമ്മകൾ പെയ്തുതോരാത്തിടത്തോളം കാലം അതു തന്നെയാണ് നമ്മുടെ പൊന്നോണം.


മണ്ണില്ലാതെ,വിളവില്ലാതെ ഓണമില്ല. ഭൂമി അമ്മയാണ്. പ്രകൃതിയെ ആശ്രയിക്കുന്ന കര്‍ഷകൻ വിതയും കൊയ്ത്തും ഉത്സവമാക്കിയവരാണ്. അവൻ മണ്ണിന്റെ മനസ്സറിഞ്ഞു. ആത്മാവിനെ തൊട്ടുണർത്തി. ഉര്‍വ്വരതാ സംസ്‌കാരവും അനുഷ്ഠാനവും അവര്‍ ജീവനാഡികളിൽ അർപ്പിച്ചു. ഓണത്തിന്റെ ഓരോ അനുഷ്ഠാനവും മണ്ണിനോടു ചേർന്നു നിൽക്കുന്നു, തൃക്കാക്കരയപ്പനടക്കം.

അത്തത്തിന് പത്തു ദിവസം കാത്തിരിക്കാതെയാണ് ഈയാണ്ടിലെ ഓണം എത്തുന്നത്. പൂരാടവും ഉത്രാടവും ഒരേ ദിവസം വന്നതാണ് ഇത്തവണ അത്തവും തിരുവോണവും തമ്മിലുള്ള അകലം ഒന്‍പതു ദിവസത്തിലൊതുങ്ങാന്‍ കാരണമായത്. 28നു കൂടുതല്‍ സമയവും ഉത്രാടമാണ്. എന്നാൽ അന്ന് പൂരാടത്തിന്റെ ഒരു നാഴികയും 49 വിനാഴികയും കഴിഞ്ഞു മാത്രമാണ് ഉത്രാടത്തിന്റെ ഊഴം.

എന്താണ്ഓണം? എങ്ങനെയാണ് ഓണം? പലയിടങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ട്. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കും. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കും. അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടും. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.


About the News

Posted on Friday, August 24, 2012. Labelled under , . Feel free to leave a response

0 comments for "പൊന്നിൻ കതിർക്കുലയേന്തി വീണ്ടും പൊന്നോണം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive