ചിന്ത കൂടിയാൽ തലമുടി കുറയും : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, August 24, 2012

ചിന്ത കൂടിയാൽ തലമുടി കുറയുംമുടികൊഴിച്ചിൽ, അകാലനര, താരൻ ഇവയിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ യുവത്വം ഗൗരവമായി ചിന്തിക്കുന്ന കാലമാണിത്. മാനസിക പിരിമുറുക്കം മുടികൊഴിച്ചിലിനും അകാലനരയ്ക്കും ആക്കംകൂട്ടുമെന്നതിനാൽ യുവതി യുവാക്കൾ ഇക്കാര്യത്തെകുറിച്ച് ബോധവാന്മാരാകേണ്ടതാണ്.

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെയുള്ള ഷാമ്പു, എണ്ണകൾ തുടങ്ങിയവയുടെ ഉപയോഗം മുടിയുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. അനുവദനീയമായ അളവിനേക്കാൾ ക്ലോറിൻ കലർത്തിയ വെള്ളമുപയോഗിച്ചുളള കുളി മുടിയുടെ വളർച്ച മുരടിപ്പിനും മുടികൊഴിച്ചിലിനും കാരണമാകും. അമിതമായ കീടനാശിനി ഉപയോഗിച്ചുവളർത്തിയ കൃഷിഫലങ്ങളുടെ ഉപയോഗം മുടി വളർച്ചയെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെത്തന്നെ പ്രതികൂലമായിബാധിക്കുന്നു.

നേരിയ തോതിലുള്ള രോമനഷ്ടം പ്രതിദിനം ഓരോ വ്യക്തികളിലുമുണ്ട്. വീര്യംകൂടിയ മരുന്നുകളുടെ നിരന്തരമായ ഉപയോഗം, മാനസിക രോഗങ്ങൾക്കുള്ള ചില പ്രത്യേകചികിത്സകൾ, സന്നിപാതജ്വരം, നീണ്ടുനിൽക്കുന്ന പനി എന്നിവ കൊണ്ട് മുടികൊഴിച്ചിൽ ധാരാളമായി സംഭവിക്കാം.

ചില ധാതുക്കളുടെ ക്ഷയംകൊണ്ടുണ്ടാകുന്ന രക്തസംബന്ധമായ രോഗങ്ങൾ, ഗർഭാവസ്ഥയിലുള്ള അനാരോഗ്യം തുടങ്ങിയ കാരണങ്ങളാലും മുടികൊഴിച്ചിലുണ്ടാകാം. രോഗം പൂർണ്ണമായി ഭേദമാകുമ്പോഴും പ്രസവാനന്തരവും ഇത്തരം മുടികൊഴിച്ചിൽ ശമിച്ചേക്കാം. പ്രത്യേക കാരണം കൂടാതെ തന്നെ ചിലരിൽ ശരീരത്തിൽ ഒരു പ്രത്യേക സ്ഥാനത്ത് നിന്ന് മുടി കൂട്ടമായി കൊഴിഞ്ഞുപോകുന്നതായും കാണാം.

തുടക്കത്തിലെ തന്നെ യുള്ള ഹോമിയോ ചികിത്സമുടികൊഴിച്ചിൽ, അകാലനര, താരൻ തുടങ്ങിയ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്നിവയെ ഇല്ലാതാക്കും. ഹോമിയോപ്പതിയിൽ രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത് എന്ന വസ്തുത മുടിയുടെ അനാരോഗ്യചികിത്സാ പദ്ധതിക്കും ബാധകമാണ്.

വിശദമായ കേസ്‌ടേക്കിംഗിലൂടെ കണ്ടെത്തിയ റെമഡിയിലൂടെ മുടികൊഴിച്ചിൽ, അകാലനര, താരൻ തുടങ്ങിയവയിൽ നിന്ന് തങ്ങളുടെ രോഗിയെ രോഗവിമുക്തമാക്കി മുടിയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കാൻ ഒരു നല്ല ഹോമിയോ ഡോക്ടർക്ക് സാധിക്കുന്നു.


news source: news.kalakaumudionline

About the News

Posted on Friday, August 24, 2012. Labelled under , . Feel free to leave a response

0 comments for "ചിന്ത കൂടിയാൽ തലമുടി കുറയും "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive