ഡോക്ടറെ കാണാനെത്തിയപ്പോള്‍ മാലമോഷ്ടിച്ച് മതില്‍ ചാടാനൊരുങ്ങിയ കള്ളനെ വീട്ടമ്മ പിടികൂടി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 18, 2012

ഡോക്ടറെ കാണാനെത്തിയപ്പോള്‍ മാലമോഷ്ടിച്ച് മതില്‍ ചാടാനൊരുങ്ങിയ കള്ളനെ വീട്ടമ്മ പിടികൂടി



തൃശ്ശൂര്‍: പാട്ടുരായ്ക്കലില്‍ ഡോക്ടറുടെ വീടിന്റെ വരാന്തയില്‍, മകനെ കാത്തിരിക്കുമ്പോള്‍ പിന്നില്‍നിന്നെത്തിയ കള്ളന്‍ യുവതിയുടെ നാലരപ്പവന്‍ മാലയും പൊട്ടിച്ച് ഓടി. വീടിനു പുറത്തേക്ക് ഓടിയ കള്ളനു പിറകെ യുവതിയും. റോഡിലൂടെ കുറച്ച് ഓടിയശേഷം മറ്റൊരു വീടിന്റെ ഗേറ്റ് കള്ളന്‍ ചാടിക്കടന്നപ്പോള്‍ യുവതി ഗേറ്റുതുറന്ന് കള്ളനെ പിന്‍തുടര്‍ന്നു. ആ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടാന്‍ ഒരുങ്ങിയപ്പോഴേക്കും കള്ളന്‍ യുവതിയുടെ വരുതിയിലായി. യുവതി നാട്ടുകാരുടെ സഹായവും തേടി. ഇതോടെ കള്ളന്‍ ശരിക്കും പിടിയിലായി.

കൂര്‍ക്കഞ്ചേരി കൊട്ടിയാട്ടില്‍ വിനീത (29)യാണ് ധീരമായി കള്ളനെ പിടികൂടിയത്. നാലരപ്പവന്റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച പുതുക്കാട് തെങ്ങാനെല്ലൂര്‍അരണായ്ക്കല്‍ വിജയന്‍ (49) ഈസ്റ്റ് പോലീസിന്റെ പിടിയിലാകുകയുംചെയ്തു.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നാലരവയസ്സുകാരന്‍ അഭിനന്ദിനെയും കൂട്ടി ഇ.എന്‍.ടി. സ്‌പെഷലിസ്റ്റ് ഡോ. സുരേഷിനെ കാണിക്കാന്‍ പാട്ടുരായ്ക്കലില്‍ എത്തിയതായിരുന്നു വിനീത. ഡോക്ടറുടെ മുറിയില്‍ കയറിയ മകനെ കാത്ത് വരാന്തയില്‍ നില്‍ക്കുമ്പോഴായിരുന്നു കള്ളന്റെ അക്രമണം. കള്ളനു പിറകെ വിനീത ഓടുന്നതുകണ്ട് ഒരു ചെറുപ്പക്കാരനും പിറകെ ഓടി. കള്ളന്‍ വീടിന്റെ ഗേറ്റ് ചാടിക്കടന്നപ്പോള്‍ ഇയാള്‍ ശ്രമം ഉപേക്ഷിച്ചു. എന്നാല്‍, വിനീത കള്ളനെ പിന്‍തുടര്‍ന്നു. മതില്‍ ചാടുന്നതിനിടെയാണ് വിനീത കള്ളനെ പിടികൂടിയത്. പിടിവലിയെ തുടര്‍ന്ന് വിനീതയുടെ കൈയ്ക്ക് ചെറിയതോതില്‍ മുറിവേറ്റു. മാല മൂന്നു കഷണങ്ങളാകുകയും ചെയ്തു. വിനീതയുടെ ഭര്‍ത്താവ്മനോജ് ഗള്‍ഫിലാണ്. കോലഴി പ്രജ്യോതിപ്പറമ്പില്‍ ഉണ്ണിയുടെ മകളാണ് വിനീത. 


news source: mathrubhumionline 

About the News

Posted on Saturday, August 18, 2012. Labelled under , . Feel free to leave a response

2 comments for "ഡോക്ടറെ കാണാനെത്തിയപ്പോള്‍ മാലമോഷ്ടിച്ച് മതില്‍ ചാടാനൊരുങ്ങിയ കള്ളനെ വീട്ടമ്മ പിടികൂടി"

  1. Congrats Vineetha.....Midukki ....
    Nalla Dhairyam

  2. മിടുക്കി തന്നെ. പുതിയ തലമുറകള്‍ക്ക് അവേശമാകട്ടെ!

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive