മഞ്ജുവാര്യര്‍ക്കൊപ്പം ശ്രീശങ്കരയിലെ കുരുന്നുകളുടെ ഓണാഘോഷം : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, August 26, 2012

മഞ്ജുവാര്യര്‍ക്കൊപ്പം ശ്രീശങ്കരയിലെ കുരുന്നുകളുടെ ഓണാഘോഷം



ചേര്‍പ്പ്::ശ്രീശങ്കര ശിശുവിദ്യാമന്ദിരത്തിലെ ഓണാഘോഷത്തിന് ആവേശം പകരാന്‍ നടി മഞ്ജുവാര്യര്‍ എത്തി. അച്ഛന്‍ മാധവവാര്യര്‍ അമ്മ ഗിരിജ എന്നിവര്‍ക്കൊപ്പമായിരുന്നു മഞ്ജുവാര്യര്‍ ശിശുവിദ്യാമന്ദിരത്തില്‍ എത്തിയത്. കുട്ടിമാവേലിയും കുരുന്നുകളുടെ ഓണപ്പാട്ടുകളും സാക്ഷിയായ വേദിയില്‍ ഓണാഘോഷം മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. വീണാ വിദ്വാന്‍ എ. അനന്തപത്മനാഭന്‍ ഓണസന്ദേശം നല്‍കി. അധ്യാപക ക്ഷേമസമിതി പ്രസിഡന്റ് എം. വിമല്‍ അധ്യക്ഷനായി.

മാനേജര്‍ പി.ഐ. സോമനാഥന്‍, വാര്‍ഡംഗം ലില്ലി ഔസേപ്പ്, ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, വിദ്യാലയ സമിതി പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി, ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, ഹെഡ്മിസ്ട്രസ് ആര്‍. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, ഓണസ്സദ്യ എന്നിവയുണ്ടായി. 


news source: mathrubhumionline

About the News

Posted on Sunday, August 26, 2012. Labelled under , . Feel free to leave a response

0 comments for "മഞ്ജുവാര്യര്‍ക്കൊപ്പം ശ്രീശങ്കരയിലെ കുരുന്നുകളുടെ ഓണാഘോഷം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive